---
title: "പന്തുകളിക്കിടെ 12 വയസ്സുകാരൻ ഷോക്കേറ്റ് മരിച്ചു"
english_title: "12-year-old boy dies of shock while playing ball."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/370870/12-year-old-boy-dies-of-shock-while-playing-ball"
published_at: "2026-07-07T09:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4c75a5ce37f_1000668929.jpg"
keywords: []
---

# പന്തുകളിക്കിടെ 12 വയസ്സുകാരൻ ഷോക്കേറ്റ് മരിച്ചു

> **Lead Summary:** പുത്തൂർ: പന്തുകളിക്കിടെ 12 വയസ്സുകാരൻ ഷോക്കേറ്റ് മരിച്ചു. പുത്തൂർ ഗുരുദേവ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയായ ബദ്രീനാഥ് ആണ് മരിച്ചത്. കൊങ്ങംപാറ പാണ്ഡ്യൻ വീട്ടിൽ രമേഷിന്റെ (അമ്പാടി) മകനാണ്.

## Article Content

പുത്തൂർ: പന്തുകളിക്കിടെ 12 വയസ്സുകാരൻ ഷോക്കേറ്റ് മരിച്ചു. പുത്തൂർ ഗുരുദേവ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയായ ബദ്രീനാഥ് ആണ് മരിച്ചത്. കൊങ്ങംപാറ പാണ്ഡ്യൻ വീട്ടിൽ രമേഷിന്റെ (അമ്പാടി) മകനാണ്.

തിങ്കളാഴ്‌ച വൈകിട്ടോടെയായിരുന്നു അപകടം. കൂട്ടുകാർക്കൊപ്പം പന്തുകളിക്കുന്നതിനിടെ സമീപത്തെ വീട്ടിലേക്ക് വീണ പന്തെടുക്കാനായി പോയ ബദ്രീനാഥ്, അവിടെയുണ്ടായിരുന്ന എർത്ത് കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/370870/12-year-old-boy-dies-of-shock-while-playing-ball)