---
title: "പോസ്റ്റ്‌ ഒടിഞ്ഞ് വീണ് കെ എസ് ഇ ബി ജീവനക്കാരൻ മരിച്ചു"
english_title: "KSEB employee dies after falling from broken post."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/370834/kseb-employee-dies-after-falling-from-broken-post"
published_at: "2026-07-06T20:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4bbdcc2a15c_1000668453.jpg"
keywords: []
---

# പോസ്റ്റ്‌ ഒടിഞ്ഞ് വീണ് കെ എസ് ഇ ബി ജീവനക്കാരൻ മരിച്ചു

> **Lead Summary:** മലപ്പുറം : പോസ്റ്റ്‌ ഒടിഞ്ഞ് വീണ് കെ എസ് ഇ ബി ജീവനക്കാരൻ മരിച്ചു. മലപ്പുറം വിരിപ്പാടം ഇടശ്ശരികോളിൽലാണ് സംഭവം.

## Article Content

മലപ്പുറം : പോസ്റ്റ്‌ ഒടിഞ്ഞ് വീണ് കെ എസ് ഇ ബി ജീവനക്കാരൻ മരിച്ചു. മലപ്പുറം വിരിപ്പാടം ഇടശ്ശരികോളിൽലാണ് സംഭവം.

കെ.എസ്.ഇ.ബി കാരാട് സെക്ഷൻ ഓഫീസിലെ ലൈൻമാൻ സുരേഷ് ബാബുവാണ് ജോലിത്തിരക്കിനിടയിൽ ഉണ്ടായ അപകടത്തിൽ ദാരുണമായി മരണപ്പെട്ടത്. ലൈൻ അഴിച്ച് മാറ്റുന്നതിടെ ഒരുവശത്തേക്ക് ചെരിഞ്ഞ പോസ്റ്റ് സമീപത്തെ മതിലിലേക്ക് ഒടിഞ്ഞ് വീഴുകയായിരുന്നു.

അപകടമുണ്ടായ ഉടൻ തന്നെ സഹപ്രവർത്തകരും നാട്ടുകാരും ചേർന്ന് അദ്ദേഹത്തെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകട സ്ഥലത്തുതന്നെ അദ്ദേഹം മരണപ്പെടുകയായിരുന്നു

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/370834/kseb-employee-dies-after-falling-from-broken-post)