---
title: "ബൈക്ക് റേസിങ് തർക്കം ; യുവാവിനെ കുത്തിക്കൊലപ്പെടുത്തി , നാല് പേർ അറസ്റ്റിൽ"
english_title: "Bike racing dispute; Youth stabbed to death, four arrested."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/370725/bike-racing-dispute-youth-stabbed-to-death-four-arrested"
published_at: "2026-07-06T11:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4b480534ccc_1000406193.png"
keywords: []
---

# ബൈക്ക് റേസിങ് തർക്കം ; യുവാവിനെ കുത്തിക്കൊലപ്പെടുത്തി , നാല് പേർ അറസ്റ്റിൽ

> **Lead Summary:** തിരുവനന്തപുരം : തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ നാല് പേർ അറസ്റ്റിൽ. കണ്ണറവിള സ്വദേശിയായ 22 കാരനാണ് കൊല്ലപ്പെട്ടത്.

## Article Content

തിരുവനന്തപുരം : തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ നാല് പേർ അറസ്റ്റിൽ. കണ്ണറവിള സ്വദേശിയായ 22 കാരനാണ് കൊല്ലപ്പെട്ടത്.

ആലുനിന്നകുഴി സ്വദേശി ബിജു, മക്കളായ അമ്പാടി, മിഥുൻ, അമ്പാടിയുടെ സുഹൃത്ത് എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ബൈക്ക് സ്റ്റാർട്ട് ചെയ്‌തത് അമിതമായ ശബ്ദമുണ്ടാക്കിയെന്ന് പറഞ്ഞുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.

മിഥിന്റെ വീട്ടിൽ സഹോദരനെ കാണാൻ എത്തിയ യുവാവിന്റെ ബൈക്കിൻ്റെ പെട്രോൾ തീരുകയും പെട്രോൾ വാങ്ങി ഒഴിച്ച ശേഷം ബൈക്ക് റേസ് ചെയ്യുകയും ചെയ്‌തു. എന്നാൽ ബൈക്ക് റേസ് ചെയ്തത് സമീപവസിയായ മനോജ് ചോദ്യം ചെയ്യുകയായിരുന്നു.

തുടർന്ന് അമ്പാടിയും സുഹൃത്തും ചേർന്ന് യുവാവിനെ കുത്തിവീഴ്ത്തുകയായിരുന്നു. പ്രതികളിലൊരാൾക്ക് പ്രായപൂർത്തിയായിട്ടില്ല.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/370725/bike-racing-dispute-youth-stabbed-to-death-four-arrested)