---
title: "ഭർത്താവിനെ കൊലപ്പെടുത്തി വീട്ടിലെ ശുചിമുറിയിൽ കുഴിച്ചുമൂടി ; ഭാര്യ അറസ്റ്റിൽ"
english_title: "Wife arrested for killing husband and burying him in bathroom."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/370336/wife-arrested-for-killing-husband-and-burying-him-in-bathroom"
published_at: "2026-07-04T10:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4895c1ef114_1000665485.png"
keywords: []
---

# ഭർത്താവിനെ കൊലപ്പെടുത്തി വീട്ടിലെ ശുചിമുറിയിൽ കുഴിച്ചുമൂടി ; ഭാര്യ അറസ്റ്റിൽ

> **Lead Summary:** ലഖ്നൗ: ഭർത്താവിനെ കൊലപ്പെടുത്തി വീട്ടിലെ ശുചിമുറിയിൽ കുഴിച്ചുമൂടി സംഭവത്തിൽ ഭാര്യ അറസ്റ്റിൽ. സുരേന്ദ്ര കുമാറിനെയാണ് ഭാര്യ റൂബി ക്രൂരമായി കൊലപ്പെടുത്തിയത്.

## Article Content

ലഖ്നൗ: ഭർത്താവിനെ കൊലപ്പെടുത്തി വീട്ടിലെ ശുചിമുറിയിൽ കുഴിച്ചുമൂടി സംഭവത്തിൽ ഭാര്യ അറസ്റ്റിൽ. സുരേന്ദ്ര കുമാറിനെയാണ് ഭാര്യ റൂബി ക്രൂരമായി കൊലപ്പെടുത്തിയത്.

സുരേന്ദ്രയുടെ സഹോദരൻ അനിൽ ശർമയ്ക്ക് തോന്നിയ സംശയമാണ് റൂബിയെ കുടുക്കിയത്. മെയ് 18 മുതലാണ് സുരേന്ദ്ര കുമാർ ശർമയെ കാണാതായത്. ഭർത്താവ് എവിടെയെങ്കിലും പോയതാവും അദ്ദേഹം വൈകാതെ തിരിച്ചെത്തുമെന്നുമാണ് നാട്ടുകാരോടും ബന്ധുക്കളോടും റൂബി പറഞ്ഞിരുന്നത്.

ഭർത്താവിനെ കാണാനില്ലെന്ന് പറഞ്ഞ് നാട്ടുകാരെയും പൊലീസിനെയും അറിയിച്ചത് റൂബി തന്നെയാണ്. അന്വേഷത്തിൽ റൂബിയുടെ മൊഴികളിൽ പൊലീസിന് പൊരുത്തക്കേടുകൾ തോന്നി. പിന്നാലെ റൂബിയിൽ സംശയമുണ്ടെന്ന് പറഞ്ഞ് സഹോദരൻ അനിൽ ശർമ പൊലീസിനെ സമീപിച്ചു. ശേഷം പൊലീസ് വീട് പരിശോധിക്കുകയായിരുന്നു. ശേഷം നടത്തിയ പരിശോധനയിൽ ശുചിമുറിയിൽ പുതുതായി ഇട്ട ടൈൽ മാറ്റി പരിശോധിച്ചപ്പോഴാണ് സുരേന്ദ്രയുടെ മൃതദേഹം കണ്ടെത്തിയത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/370336/wife-arrested-for-killing-husband-and-burying-him-in-bathroom)