---
title: "സ്‌കൂൾ കുട്ടികളുമായി പോയ വാഹനം മറിഞ്ഞ് അപകടം ; ഏഴ് കുട്ടികൾക്ക് പരിക്ക്"
english_title: "Vehicle carrying school children overturns in accident; seven children injured."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/370256/vehicle-carrying-school-children-overturns-in-accident-seven-children-injured"
published_at: "2026-07-03T19:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a47c4c91f793_1000664961.jpg"
keywords: []
---

# സ്‌കൂൾ കുട്ടികളുമായി പോയ വാഹനം മറിഞ്ഞ് അപകടം ; ഏഴ് കുട്ടികൾക്ക് പരിക്ക്

> **Lead Summary:** നെയ്യാറ്റിൻകരയിൽ സ്‌കൂൾ കുട്ടികളുമായി പോയ വാഹനം മറിഞ്ഞ് അപകടം. ഏഴ് കുട്ടികൾക്ക് പരിക്കേറ്റു. നെയ്യാറ്റിൻകര കാക്കറ വിളയിലാണ് അപകടമുണ്ടായത്. കുട്ടികളെ ആംബുലൻസിൽ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

## Article Content

നെയ്യാറ്റിൻകരയിൽ സ്‌കൂൾ കുട്ടികളുമായി പോയ വാഹനം മറിഞ്ഞ് അപകടം. ഏഴ് കുട്ടികൾക്ക് പരിക്കേറ്റു. നെയ്യാറ്റിൻകര കാക്കറ വിളയിലാണ് അപകടമുണ്ടായത്. കുട്ടികളെ ആംബുലൻസിൽ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

ന്യൂജ്യോതി പബ്ലിക് സ്‌കൂളിലെ ബസ് ആണ് മറിഞ്ഞത്. കാക്കറവിള കനാലിലേക്ക് ബസ് നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. റോഡിന് വീതികുറഞ്ഞ ഭാഗത്തുവെച്ചാണ് അപകടമുണ്ടായത്.

കരാർ അടിസ്ഥാനത്തിൽ ഓടുന്ന വാഹനമാണ് അപകടത്തിൽ പെട്ടത്. വാഹനത്തിൽ ഒൻപത് കുട്ടികളും ആയയും ഡ്രൈവറും അടക്കം 11 പേരാണ് ഉണ്ടായിരുന്നത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/370256/vehicle-carrying-school-children-overturns-in-accident-seven-children-injured)