---
title: "മുളന്തുരുത്തിയിൽ കാണാതായ വയോധികനെ വീടിന് സമീപത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി"
english_title: "An elderly man who went missing in Mulanthuruthy was found dead in a well near his house."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/369971/an-elderly-man-who-went-missing-in-mulanthuruthy-was-found-dead-in-a-well-near-his-house"
published_at: "2026-07-02T16:08:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a463fb93ee27_1000663391.jpg"
keywords: []
---

# മുളന്തുരുത്തിയിൽ കാണാതായ വയോധികനെ വീടിന് സമീപത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** കൊച്ചി : മുളന്തുരുത്തിയിൽ കാണാതായ വയോധികനെ വീടിന് സമീപത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.

## Article Content

കൊച്ചി : മുളന്തുരുത്തിയിൽ കാണാതായ വയോധികനെ വീടിന് സമീപത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.

കരവട്ടേ കുരിശ് പോട്ടയിൽ പി.വി. ജോർജ് (67) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ച മുതൽ ഇദ്ദേഹത്തെ കാണാനില്ലായിരുന്നു. ബന്ധുക്കൾ പോലീസിൽ പരാതി നൽകി നടത്തിയ തിരച്ചിലിലാണ് രാത്രിയോടെ വീട്ടിലെ കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്. ഭാര്യ മേരി വിദേശത്തായതിനാൽ ജോർജ് വീട്ടിൽ തനിച്ചായിരുന്നു താമസം.

സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് മുളന്തുരുത്തി മാർത്തോമൻ യാക്കോബായ കത്തീഡ്രലിൽ സംസ്ക‌രിച്ചു. ബിൻസി (അധ്യാപിക, സെന്റ് എഫ്രേം സെമിനാരി പബ്ലിക് സ്‌കൂൾ, വെട്ടിക്കൽ), ബിനു (ഖത്തർ) എന്നിവരാണ് മക്കൾ. ഫാ. റോയ് വർഗീസ് കോളങ്ങത്ത്, സുമിത് എന്നിവർ മരുമക്കളാണ്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/369971/an-elderly-man-who-went-missing-in-mulanthuruthy-was-found-dead-in-a-well-near-his-house)