പിറവം... യുവ സാഹിത്യകാരിയായ പിറവം സ്വദേശി എം.കെ. കവിതയുടെ, കവിതയുടെ കഥകൾ - എന്ന പുസ്തകം പ്രകാശനം ചെയ്തു.
ദേശീയ പുരസ്കാര ജേതാവും,പ്രമുഖ സിനിമാ തിരക്കഥാകൃത്തും ആയ സജീവ് പാഴൂർ എഴുത്തുകാരിയായ റോസലി ജോയിക്ക് നൽകിയാണ് പ്രകാശന കർമ്മം നിർവഹിച്ചത്. ചടങ്ങിൽ ശ്രീകുമാർ ഇലഞ്ഞി അധ്യക്ഷത വഹിച്ചു.
പിറവം നഗരസഭ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ജിൽസ് പെരിയപ്പുറം, മാധ്യമ പ്രവർത്തകരായ കെ.കെ. വിശ്വനാഥൻ, ജോമോൻ വർഗീസ്, സാഹിത്യകാരനായ ബാബുരാജ് കളമ്പൂർ, മഹിത ഭാസ്കർ, രോഹിത് കവിരാജ്, സി.വി. കൃഷ്ണകുമാർ, അശോകൻ, രമേശൻ മുല്ലശേരി, എം.കെ. കവിത എന്നിവർ പ്രസംഗിച്ചു.
Sajeev Pazhoor has released a book titled 'Stories of kavitha