---
title: "ബൈക്ക് വാങ്ങാനാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു ; ടെസ്റ്റ് ഡ്രൈവിങ്ങിനായി ഷോറൂമിലെത്തി ബൈക്കുമായി യുവാവ് മുങ്ങി  "
english_title: "Deceived by the claim that he wanted to buy a bike, a young man arrived at the showroom for a test ride and fled with the vehicle."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/369936/deceived-by-the-claim-that-he-wanted-to-buy-a-bike-a-young-man-arrived-at-the-showroom-for-a-test-ride-and-fled-with-the-vehicle"
published_at: "2026-07-02T14:21:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4627ff56b0f_Untitled-1.jpg"
keywords: []
---

# ബൈക്ക് വാങ്ങാനാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു ; ടെസ്റ്റ് ഡ്രൈവിങ്ങിനായി ഷോറൂമിലെത്തി ബൈക്കുമായി യുവാവ് മുങ്ങി  

> **Lead Summary:** ആലുവ : പെരുമ്പാവൂർ അസീസി കവലയിലെ ‘ഫോർവീൽ ഡ്രൈവ്' സെക്കൻഡ്‌ സെയിൽ ഷോറൂമിലെത്തിയ യുവാവ് 1.60 ലക്ഷം രൂപ വിലവരുന്ന ബൈക്കുമായി കടന്നു. ബുധൻ പകൽ 1.45നാണ് ടെസ്റ്റ് ഡ്രൈവിന്റെപേരിൽ കെഎൽ 35 കെ 8354 നമ്പർ ബജാജ് ഡോമിനാർ ബൈക്കുമായി കടന്നത്.

## Article Content

ആലുവ : പെരുമ്പാവൂർ അസീസി കവലയിലെ ‘ഫോർവീൽ ഡ്രൈവ്' സെക്കൻഡ്‌ സെയിൽ ഷോറൂമിലെത്തിയ യുവാവ് 1.60 ലക്ഷം രൂപ വിലവരുന്ന ബൈക്കുമായി കടന്നു. ബുധൻ പകൽ 1.45നാണ് ടെസ്റ്റ് ഡ്രൈവിന്റെപേരിൽ കെഎൽ 35 കെ 8354 നമ്പർ ബജാജ് ഡോമിനാർ ബൈക്കുമായി കടന്നത്.

സിസിടിവി ദൃശ്യങ്ങൾ ലഭിച്ചെങ്കിലും ആളെ തിരിച്ചറിഞ്ഞിട്ടില്ല. 30 വയസ്സ്‌ തോന്നിക്കുന്ന, നല്ല ഉയരമുള്ള ഇയാൾ സ്ഥാപനത്തിലെ ജീവനക്കാർ ഭക്ഷണം കഴിക്കുന്ന സമയത്താണ് എത്തിയത്. സ്ഥാപനം നടത്തുന്ന അശോകപുരം സ്വദേശി ഫൈസൽ പല വിലയിലുള്ള വാഹനങ്ങൾ ഇയാളെ കാണിച്ചുകൊടുത്തു.

ടെസ്റ്റ് ഡ്രൈവിനായി ബൈക്ക് എടുത്ത ഇയാൾ പുറത്തേക്കിറങ്ങി വേഗത്തിൽ ഓടിച്ചുപോയി. സാധാരണ സ്ഥാപനത്തിന്റെ പാർക്കിങ്‌ ഏരിയയിൽമാത്രമാണ് ടെസ്റ്റ് ഡ്രൈവിന് അനുവദിക്കാറുള്ളത്. അരമണിക്കൂർ കഴിഞ്ഞിട്ടും തിരിച്ചുവരാതായതോടെ സിസിടിവി ദൃശ്യങ്ങൾസഹിതം അധികൃതർ ആലുവ പൊലീസിൽ പരാതിനൽകി. ഡോമിനാറിന്റെ പുതിയ ബൈക്കിന് രണ്ട് ലക്ഷത്തിലേറെ രൂപ വിലയുണ്ട്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/369936/deceived-by-the-claim-that-he-wanted-to-buy-a-bike-a-young-man-arrived-at-the-showroom-for-a-test-ride-and-fled-with-the-vehicle)