---
title: "സ്വകാര്യ ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; അച്ഛനും മകനും ദാരുണാന്ത്യം"
english_title: "Accident involving a private bus and a scooter; Father and son die tragically."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/369748/accident-involving-a-private-bus-and-a-scooter-father-and-son-die-tragically"
published_at: "2026-07-01T15:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a44e4e5d1821_1000662203.jpg"
keywords: []
---

# സ്വകാര്യ ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; അച്ഛനും മകനും ദാരുണാന്ത്യം

> **Lead Summary:** കണ്ണൂർ: കണ്ണൂർ ഉളിയിൽ കൂരൻ മുക്കിൽ സ്വകാര്യ ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ വാഹനാപകടത്തിൽ അച്ഛനും മകനും മരിച്ചു. മട്ടന്നൂർ കോളാരി സ്വദേശികളായ വിനോദ് , മകൻ വൈഷ്‌ണവ് എന്നിവർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. വൈഷ്‌ണവ് മരിച്ചത് പിറന്നാൾ ദിനത്തിൽ.

## Article Content

കണ്ണൂർ: കണ്ണൂർ ഉളിയിൽ കൂരൻ മുക്കിൽ സ്വകാര്യ ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ വാഹനാപകടത്തിൽ അച്ഛനും മകനും മരിച്ചു. മട്ടന്നൂർ കോളാരി സ്വദേശികളായ വിനോദ് , മകൻ വൈഷ്‌ണവ് എന്നിവർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. വൈഷ്‌ണവ് മരിച്ചത് പിറന്നാൾ ദിനത്തിൽ.

ഇരിട്ടി ഭാഗത്തേക്ക് പോകുകയായിരുന്ന ഇവർ സഞ്ചരിച്ച സ്കൂട്ടറിൽ, ഇരിട്ടിയിൽനിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന 'ധനലക്ഷ്മി' എന്ന സ്വകാര്യ ബസ്സ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൃതദേഹങ്ങൾ തുടർനടപടികൾക്കായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/369748/accident-involving-a-private-bus-and-a-scooter-father-and-son-die-tragically)