---
title: "ഇലഞ്ഞിയിൽ രാത്രിയിൽ വീടിന് പിന്നിൽ ഒളിച്ചിരുന്ന യുവാവിനെ നാട്ടുകാർ പിടികൂടി "
english_title: "Locals catch a young man hiding behind a house at night in Ilanji."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/369651/locals-catch-a-young-man-hiding-behind-a-house-at-night-in-ilanji"
published_at: "2026-07-01T10:53:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a44aa60dd5de_Untitled-1.jpg"
keywords: []
---

# ഇലഞ്ഞിയിൽ രാത്രിയിൽ വീടിന് പിന്നിൽ ഒളിച്ചിരുന്ന യുവാവിനെ നാട്ടുകാർ പിടികൂടി 

> **Lead Summary:** ഇലഞ്ഞി: പൈങ്കുറ്റി അലാട്ടു കണ്ടം ഭാഗത്ത് രാത്രിയിൽ വീടിൻ്റെ അടുക്കളയുടെ വാതിലിന് പിന്നിൽ ഒളിച്ചിരുന്ന തമിഴ്‌നാട് സ്വദേശിയായ യുവാവിനെ നാട്ടുകാർ സാഹസികമായി പിടികൂടി.

## Article Content

ഇലഞ്ഞി: പൈങ്കുറ്റി അലാട്ടു കണ്ടം ഭാഗത്ത് രാത്രിയിൽ വീടിൻ്റെ അടുക്കളയുടെ വാതിലിന് പിന്നിൽ ഒളിച്ചിരുന്ന തമിഴ്‌നാട് സ്വദേശിയായ യുവാവിനെ നാട്ടുകാർ സാഹസികമായി പിടികൂടി.

ഞായറാഴ്‌ച രാത്രി 9.45-ഓടെയാണ് സംഭവം. അലാട്ടുകണ്ടം കൊടുപ്പുറത്ത് മനുവിന്റെ വീട്ടിലെ ജനലിനടുത്ത് ഒളിച്ചിരിക്കുകയായിരുന്ന യുവാവിനെ അയൽക്കാരനാണ് ആദ്യം കണ്ടത്.

മോഷണത്തിനെത്തിയതാണെന്ന് തിരിച്ചറിഞ്ഞ അയൽവീട്ടുകാർ യുവാവിൻ്റെ നീക്കങ്ങൾ നിരീക്ഷിച്ചുകൊണ്ടിരുന്നു. യുവാവ് വീടിന് പിന്നിൽ ഒളിച്ചിരിക്കുന്ന വിവരം വീട്ടുകാരെ അയൽവീട്ടുകാർ ഫോണിലൂടെ അറിയിച്ചു. അയൽവീട്ടുകാർകൂടി എത്തി യുവാവിനെ  സാഹസികമായി പിടികൂടി.

തമിഴ്‌നാട് കന്യാകുമാരി മാർത്താണ്ഡം സ്വദേശിയാണെന്ന് യുവാവ് പറഞ്ഞു. യുവാവിനെ കൂത്താട്ടുകുളം പോലീസിന് കൈമാറി. യുവാവിന്റെ ഫോൺ പോലീസ് പരിശോധിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/369651/locals-catch-a-young-man-hiding-behind-a-house-at-night-in-ilanji)