---
title: "ഭർത്താവിന്റെ കൊടുംക്രൂരത ; വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ടു"
english_title: "Husband's brutality; Woman killed by hitting head in rented house."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/369366/husbands-brutality-woman-killed-by-hitting-head-in-rented-house"
published_at: "2026-06-30T09:31:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a433fb977e8d_1000660458.jpg"
keywords: []
---

# ഭർത്താവിന്റെ കൊടുംക്രൂരത ; വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ടു

> **Lead Summary:** പെരുമ്പാവൂർ: വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ടു. അസം സ്വദേശിനിയായ നർസീന ഖാത്തൂൺ ആണ് കൊല്ലപ്പെട്ടത്.

## Article Content

പെരുമ്പാവൂർ: വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ടു. അസം സ്വദേശിനിയായ നർസീന ഖാത്തൂൺ ആണ് കൊല്ലപ്പെട്ടത്.

സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ ഭർത്താവ് അസം നാഗോൺ സ്വദേശി റബ്ബുൽ അമീനെ (40) പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തു. പോഞ്ഞാശ്ശേരി ചെമ്പാരത്തുകുന്നിലെ വാടകവീട്ടിൽ തിങ്കളാഴ്‌ച പുലർച്ചെ നാല് മണിയോടെയായിരുന്നു സംഭവം.

ഭാര്യാപിതാവിനോട് റബ്ബുൽ അമീൻ രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നതായി പൊലീസ് വ്യക്തമാക്കുന്നു. എന്നാൽ ഈ തുക ലഭിക്കാതിരുന്നതിനെ ചൊല്ലി ദമ്പതിമാർക്കിടയിൽ നിരന്തരം തർക്കങ്ങൾ നിലനിന്നിരുന്നു. സംഭവദിവസവും ഇതേച്ചൊല്ലി വാക്കുതർക്കമുണ്ടാകുകയും അത് കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നു.

പ്ലൈവുഡ് ഫാക്‌ടറിയിൽ നിന്ന് കൊണ്ടുവന്ന കനമുള്ള മരപ്പലക ഉപയോഗിച്ചാണ് റബ്ബുൽ ഭാര്യയുടെ തലയ്ക്ക് അടിച്ചത്. അടിമേറ്റ് നിലത്തുവീണ നർസീനയുടെ കഴുത്തിൽ ഇതേ പലക ഉപയോഗിച്ച് അമർത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ചാണ് ഇയാൾ മരണം ഉറപ്പാക്കിയത്. കൊലപാതകം നടക്കുമ്പോൾ ഇവരുടെ മൂന്ന് വയസ്സുള്ള മകൾ തൊട്ടടുത്ത് ഉറങ്ങിക്കിടക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/369366/husbands-brutality-woman-killed-by-hitting-head-in-rented-house)