---
title: "പൊട്ടിവീണ വൈദ്യുതിലൈനിൽനിന്ന് ഷോക്കേറ്റ് ഏഴ് കുറുനരികൾ ചത്തു"
english_title: "Seven jackals died after being electrocuted by a downed power line."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/369333/seven-jackals-died-after-being-electrocuted-by-a-downed-power-line"
published_at: "2026-06-30T06:19:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4312c12ebd9_1000660317.jpg"
keywords: []
---

# പൊട്ടിവീണ വൈദ്യുതിലൈനിൽനിന്ന് ഷോക്കേറ്റ് ഏഴ് കുറുനരികൾ ചത്തു

> **Lead Summary:** അങ്കമാലി : നായത്തോട് ആറ് സെൻ്റ് ഭാഗത്ത് പാടശേഖരത്തിൽ പൊട്ടിവീണ വൈദ്യുതിലൈനിൽനിന്ന് ഷോക്കേറ്റ് ഏഴ് കുറുനരികൾ ചത്തു. ശബരി റെയിൽപ്പാതയോട് ചേർന്നുള്ള പ്രദേശത്തായിരുന്നു സംഭവം.

## Article Content

അങ്കമാലി : നായത്തോട് ആറ് സെൻ്റ് ഭാഗത്ത് പാടശേഖരത്തിൽ പൊട്ടിവീണ വൈദ്യുതിലൈനിൽനിന്ന് ഷോക്കേറ്റ് ഏഴ് കുറുനരികൾ ചത്തു. ശബരി റെയിൽപ്പാതയോട് ചേർന്നുള്ള പ്രദേശത്തായിരുന്നു സംഭവം.

പാടശേഖരത്തിനുസമീപം താമസിക്കുന്ന ശശിയാണ് തിങ്കൾ രാവിലെ ആറിന് വൈദ്യുതിലൈൻ പൊട്ടിവീണത് കണ്ടത്. തുടർന്നാണ് വൈദ്യുതിക്കമ്പിയിൽ രണ്ട് കുറുനരികൾ കടിച്ചുകിടക്കുന്ന നിലയിൽ കണ്ടെത്തിയത്. സമീപം മറ്റ് അഞ്ചെണ്ണത്തെയും ചത്തനിലയിൽകണ്ടു. വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി തുടർനടപടി സ്വീകരിച്ചു. പകൽ രണ്ടോടെ നഗരസഭാ നേതൃത്വത്തിൽ കുറുനരികളെ കുഴിച്ചിട്ടു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/369333/seven-jackals-died-after-being-electrocuted-by-a-downed-power-line)