---
title: "കൂട്ടുകാരുമായി കായലിൽ കുളിക്കുന്നതിനിടെ വിദ്യാർഥി മുങ്ങിമരിച്ചു"
english_title: "Student drowns while bathing in a lake with friends"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/369161/student-drowns-while-bathing-in-a-lake-with-friends"
published_at: "2026-06-29T11:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4206fe9cb77_1000659505.jpg"
keywords: []
---

# കൂട്ടുകാരുമായി കായലിൽ കുളിക്കുന്നതിനിടെ വിദ്യാർഥി മുങ്ങിമരിച്ചു

> **Lead Summary:** ചവറ : കൂട്ടുകാരുമായി കായലിൽ കുളിക്കുന്നതിനിടെ വിദ്യാർഥി മുങ്ങിമരിച്ചു. കൊല്ലം കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാർഥി നീണ്ടകര മാമൻതുരുത്തിൽ വടക്കേകുന്നിൽ മിലനാണ് മരിച്ചത്. ഞായർ വൈകിട്ട് അഷ്ടമുടിക്കായലിലെ മാമൻതുരുത്തിന് സമീപമായിരുന്നു അപകടം. കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ മിലൻ മുങ്ങിത്താഴുകയായിരുന്നു.

## Article Content

ചവറ : കൂട്ടുകാരുമായി കായലിൽ കുളിക്കുന്നതിനിടെ വിദ്യാർഥി മുങ്ങിമരിച്ചു. കൊല്ലം കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാർഥി നീണ്ടകര മാമൻതുരുത്തിൽ വടക്കേകുന്നിൽ മിലനാണ് മരിച്ചത്. ഞായർ വൈകിട്ട് അഷ്ടമുടിക്കായലിലെ മാമൻതുരുത്തിന് സമീപമായിരുന്നു അപകടം. കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ മിലൻ മുങ്ങിത്താഴുകയായിരുന്നു.

രാത്രിയായിട്ടും വീട്ടിൽ എത്താത്തതിനെ തുടർന്ന് വീട്ടുകാർ അന്വേഷിച്ചെങ്കിലും കണ്ടെത്താൻ സാധിച്ചില്ല. ഇതിനിടയിൽ കൂട്ടുകാർക്കൊപ്പം മിലൻ നിൽക്കുന്നത് കണ്ടതായി അറിഞ്ഞ വീട്ടുകാർ പൊലീസിനെ വിവരം അറിയിച്ചു. ചവറ പൊലീസ് എത്തി സുഹൃത്തുക്കളോട് വിശദമായി ചോദിച്ചപ്പോഴാണ് മിലൻ കായലിൽ മുങ്ങിയതായി അറിഞ്ഞത്.

കൊല്ലത്തുനിന്ന് സ്‌കൂബ സംഘമെത്തി നടത്തിയ പരിശോധനയിലാണ് രാത്രി 10.30ന് മൃതദേഹം കണ്ടെത്തിയത്. അച്ഛൻ: ബിജു. അമ്മ: സിന്ധു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/369161/student-drowns-while-bathing-in-a-lake-with-friends)