---
title: "എറണാകുളത്ത് നവജാതശിശുവിനെ വഴിയരികിൽ ഉപേക്ഷിച്ച സംഭവം ;  യുവതിയുടെ സുഹൃത്ത് കസ്റ്റഡിയിൽ"
english_title: "Newborn baby abandoned on roadside in Ernakulam; Woman's friend in custody."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/369154/newborn-baby-abandoned-on-roadside-in-ernakulam-womans-friend-in-custody"
published_at: "2026-06-29T11:01:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4203e33d115_baby.jpg"
keywords: []
---

# എറണാകുളത്ത് നവജാതശിശുവിനെ വഴിയരികിൽ ഉപേക്ഷിച്ച സംഭവം ;  യുവതിയുടെ സുഹൃത്ത് കസ്റ്റഡിയിൽ

> **Lead Summary:** കൊച്ചിയിൽ നവജാതശിശുവിനെ വഴിയരികിൽ ഉപേക്ഷിച്ച സംഭവത്തിൽ യുവതിയുടെ സുഹൃത്ത് കസ്റ്റഡിയിൽ.

## Article Content

കൊച്ചിയിൽ നവജാതശിശുവിനെ വഴിയരികിൽ ഉപേക്ഷിച്ച സംഭവത്തിൽ യുവതിയുടെ സുഹൃത്ത് കസ്റ്റഡിയിൽ.

കഴിഞ്ഞ ദിവസമാണ് തട്ടുകടയ്ക്ക് സമീപത്ത് നിന്ന് നവജാതശിശുവിനെ കണ്ടെത്തിയത്.

തുറന്ന് കുട്ടിയെ അമ്മത്തൊട്ടിലിലേക്ക് മാറ്റുകയായിരുന്നു. ഞാറാഴ്‌ച വൈകീട്ടോടെ അമ്മയെ കണ്ടെത്തി പോലീസ് കസ്റ്റഡിയിലെടുത്തു. ഇതിന് പിന്നാലെയാണ് സുഹൃത്തിനെ കസ്റ്റഡിയിലെടുത്തത്. സുഹൃത്തിന്റെ സഹായത്തോടെ യുവതിയുടെ കുഞ്ഞിനെ ഉപേക്ഷിച്ചത്.

അരൂർ-ഇടപ്പള്ളി ദേശീയപാതയിൽ കുണ്ടന്നൂരിൽ ഫോറം മാളിന് സമീപം സർവീസ് റോഡരികിലെ തട്ടുകടയിൽ ഞായറാഴ്‌ച പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. ശനിയാഴ്‌ച വെളുപ്പിനെയാണ് യുവതി പ്രസവിച്ചത്.

എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുഞ്ഞിൻ്റെ ആരോഗ്യനില തൃപ്തികരമാണ്. അമ്മ കുണ്ടന്നൂരിൽ വാടകയ്ക്ക് താമസിക്കുന്ന ഇടുക്കി ഉടുമ്പൻചോല സ്വദേശിനി അഞ്ജുവിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതിയുടെ അറസ്റ്റ് വൈകാതെ രേഖപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/369154/newborn-baby-abandoned-on-roadside-in-ernakulam-womans-friend-in-custody)