---
title: "കൂട്ട ആത്മഹത്യ ; മൂവാറ്റുപുഴയാറിൽ കാണാതായ കുടുംബത്തിലെ രണ്ടാമത്തെ കുട്ടിയുടെ മൃതദേഹവും കണ്ടെത്തി"
english_title: "Mass suicide; Body of second child of missing family found in Muvattupuzha river."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/368945/mass-suicide-body-of-second-child-of-missing-family-found-in-muvattupuzha-river"
published_at: "2026-06-28T09:22:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a409aa7050a8_1000658162.jpg"
keywords: []
---

# കൂട്ട ആത്മഹത്യ ; മൂവാറ്റുപുഴയാറിൽ കാണാതായ കുടുംബത്തിലെ രണ്ടാമത്തെ കുട്ടിയുടെ മൃതദേഹവും കണ്ടെത്തി

> **Lead Summary:** മൂവാറ്റുപുഴയാറിൽ കാണാതായ എറണാകുളം കുടുംബത്തിലെ നാലാമത്തെ മൃതദേഹവും കണ്ടെത്തി. കാണാതായ രണ്ടാമത്തെ കുട്ടിയുടെ മൃതദേഹമാണ് ആറ്റുതീരം കടവ് ഭാഗത്ത് നിന്ന് കണ്ടെത്തിയത്. ഫയർഫോഴ്‌സും സ്കൂ‌ബ സംഘവും ചേർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

## Article Content

മൂവാറ്റുപുഴയാറിൽ കാണാതായ എറണാകുളം കുടുംബത്തിലെ നാലാമത്തെ മൃതദേഹവും കണ്ടെത്തി. കാണാതായ രണ്ടാമത്തെ കുട്ടിയുടെ മൃതദേഹമാണ് ആറ്റുതീരം കടവ് ഭാഗത്ത് നിന്ന് കണ്ടെത്തിയത്. ഫയർഫോഴ്‌സും സ്കൂ‌ബ സംഘവും ചേർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

കുട്ടിയുടെ പിതാവ് നാരായണൻ്റെ മൃതദേഹവും ഇവിടെ നിന്നാണ് ഇന്നലെ കിട്ടിയത്. വെള്ളിയാഴ്ച‌ രാത്രിയാണ് അമ്മ വിജിമോളുടെയും മൂന്ന് വയസുള്ള മകളുടെയും മൃതദേഹം മുളക്കുളം ഭാഗത്തുനിന്ന് കണ്ടെത്തിയത്. സംഭവം കൂട്ട ആത്മഹത്യയാണെന്നാണ് പിറവം പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ. കാഴ്ച പരിമിതിയുള്ള ആളാണ് വിജിമോൾ.

കുടുംബം വലിയ സാമ്പത്തിക പ്രശ്‌നങ്ങൾ നേരിട്ടിരുന്നുവെന്നാണ് വിവരം. ഇവർ താമസിച്ചിരുന്ന വാടക വീട്ടിൽ നിന്നും ഇറങ്ങിക്കൊടുക്കേണ്ടി വന്നിരുന്നു. പിന്നീട് ആരാധനാലയങ്ങളുടെയും മറ്റും സഹായത്തോടെയായിരുന്നു കഴിഞ്ഞത്. പിന്നീട് പൊലീസ് ഇടപെട്ട് ഒരു വീട് സംഘടിപ്പിച്ച് നൽകിയിരുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/368945/mass-suicide-body-of-second-child-of-missing-family-found-in-muvattupuzha-river)