---
title: "പിറവത്ത് കൂട്ട ആത്മഹത്യയെന്ന് നിഗമനം; അമ്മയ്ക്കും കുഞ്ഞിനും പിന്നാലെ പിതാവിന്റെ മൃതദേഹവും കണ്ടെത്തി, 13 വയസുകാരിയ്ക്കായി തിരച്ചിൽ"
english_title: "It is believed to be a mass suicide in Piravam; After the mother and child, the father's body was also found, and a search is underway for the 13-year-old girl."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/368794/it-is-believed-to-be-a-mass-suicide-in-piravam-after-the-mother-and-child-the-fathers-body-was-also-found-and-a-search-is-underway-for-the-13-year-old-girl"
published_at: "2026-06-27T14:18:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3f8e644a9e5_1000657365.jpg"
keywords: []
---

# പിറവത്ത് കൂട്ട ആത്മഹത്യയെന്ന് നിഗമനം; അമ്മയ്ക്കും കുഞ്ഞിനും പിന്നാലെ പിതാവിന്റെ മൃതദേഹവും കണ്ടെത്തി, 13 വയസുകാരിയ്ക്കായി തിരച്ചിൽ

> **Lead Summary:** അമ്മയെയും കുഞ്ഞിനെയും മരിച്ചനിലയിൽ കണ്ടെത്തിയതിന് പിന്നാലെ മൂവാറ്റുപുഴയാറിൽ നിന്നും പിതാവിൻ്റെ മൃതദേഹവും കണ്ടെടുത്തു. മൂവാറ്റുപുഴ സ്വദേശി നാരായണൻ ആണ് മരിച്ചത്. ഇവരുടെ പതിമൂന്ന് വയസുള്ള മകളെ ഇതുവരെയും കണ്ടെത്താനായില്ല.

## Article Content

അമ്മയെയും കുഞ്ഞിനെയും മരിച്ചനിലയിൽ കണ്ടെത്തിയതിന് പിന്നാലെ മൂവാറ്റുപുഴയാറിൽ നിന്നും പിതാവിൻ്റെ മൃതദേഹവും കണ്ടെടുത്തു. മൂവാറ്റുപുഴ സ്വദേശി നാരായണൻ ആണ് മരിച്ചത്. ഇവരുടെ പതിമൂന്ന് വയസുള്ള മകളെ ഇതുവരെയും കണ്ടെത്താനായില്ല.

കുട്ടിക്കായി തിരച്ചിൽ തുടരുകയാണ്. സംഭവം കൂട്ട ആത്മഹത്യ ആണെന്നാണ് പൊലീസ് നിഗമനം. ഒരു കുടുംബത്തിലെ പിതാവിൻ്റെയും അമ്മയുടെയും കുഞ്ഞിൻറെയും മൃദേഹങ്ങളാണ് കണ്ടെത്തിയത്. സമാനമായ സാഹചര്യത്തിലാണ് മൂന്ന് മൃതദേഹങ്ങളും കണ്ടെത്തിയത്.

മൂവാറ്റുപുഴയാറിൽ വെള്ളിയാഴ്‌ചയാണ് സ്ത്രീയുടെയും കുഞ്ഞിൻ്റേയും മൃതദേഹം കണ്ടെത്തിയത്. മൂവാറ്റുപുഴ സ്വദേശി വിജി മോളും കുഞ്ഞുമാണ് മരിച്ചത്. മിനിമോൾക്ക് കാഴ്‌ച പരിമിധിയുണ്ടായിരുന്നു. മുളംകുളം പാലത്തിന് സമീപമായിരുന്നു സ്ത്രീയുടെയും കുഞ്ഞിന്റേയും മൃതദേഹം കണ്ടെത്തിയത്.

കുഞ്ഞിന്റെ മൃതദേഹമായിരുന്നു ആദ്യം കണ്ടെത്തിയത്. പിറവം പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/368794/it-is-believed-to-be-a-mass-suicide-in-piravam-after-the-mother-and-child-the-fathers-body-was-also-found-and-a-search-is-underway-for-the-13-year-old-girl)