---
title: "ഭർത്താവിന്റെ ശാരീരിക പീഡനം ; യുവതിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി"
english_title: "Physical abuse by husband; Woman found committing suicide."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/368730/physical-abuse-by-husband-woman-found-committing-suicide"
published_at: "2026-06-27T11:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3f67408dd41_1000657035.jpg"
keywords: []
---

# ഭർത്താവിന്റെ ശാരീരിക പീഡനം ; യുവതിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

> **Lead Summary:** ആറ്റുകാലിൽ യുവതിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. 27 കാരിയായ ആരതിയാണ് ജീവനൊടുക്കിയത്.

## Article Content

ആറ്റുകാലിൽ യുവതിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. 27 കാരിയായ ആരതിയാണ് ജീവനൊടുക്കിയത്.

ഭർത്താവിന്റെ ശാരീരിക പീഡനം മൂലമാണ് മരണം സംഭവിച്ചതെന്ന ഗുരുതര ആരോപണവുമായി കുടുംബം രംഗത്തെത്തി.

ഇന്നലെയാണ് സംഭവം നടന്നത്. തന്നെ ശാരീരികമായി ഉപദ്രവിച്ചതിൻ്റെ ചിത്രങ്ങൾ ഭർത്താവിന്റെ പീഡനവിവരങ്ങൾ സഹിതം ആരതി തൻ്റെ അമ്മയ്ക്ക് അയച്ചു നൽകിയിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് മരണം സംഭവിച്ചത്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ

വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/368730/physical-abuse-by-husband-woman-found-committing-suicide)