---
title: "മുളന്തുരുത്തിയിൽ മഴമാപിനികൾ സ്ഥാപിക്കുന്നു"
english_title: "Rain gauges being installed in Mulanthuruthi"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/368715/rain-gauges-being-installed-in-mulanthuruthi"
published_at: "2026-06-27T10:51:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3f5eee7b6cf_Untitled-2.jpg"
keywords: []
---

# മുളന്തുരുത്തിയിൽ മഴമാപിനികൾ സ്ഥാപിക്കുന്നു

> **Lead Summary:** മുളന്തുരുത്തി : പഞ്ചായത്തിലെ മഴയുടെ അളവെടുക്കാൻ മഴമാപിനികൾ സ്ഥാപിക്കുന്നു. വയനാട് ഹൂം സെന്റർ, തുരുത്തിക്കര സയൻസ് സെന്റർ, സുസ്ഥിര ഫൗണ്ടേഷൻ എന്നിവയുടെ സഹകരണത്തോടെ മുളന്തുരുത്തി പഞ്ചായത്താണ് പദ്ധതി നടപ്പാക്കുന്നത്.

## Article Content

മുളന്തുരുത്തി : പഞ്ചായത്തിലെ മഴയുടെ അളവെടുക്കാൻ മഴമാപിനികൾ സ്ഥാപിക്കുന്നു. വയനാട് ഹൂം സെന്റർ, തുരുത്തിക്കര സയൻസ് സെന്റർ, സുസ്ഥിര ഫൗണ്ടേഷൻ എന്നിവയുടെ സഹകരണത്തോടെ മുളന്തുരുത്തി പഞ്ചായത്താണ് പദ്ധതി നടപ്പാക്കുന്നത്.

21 ചതുരശ്ര കിലോമീറ്റർ വിസ്‌തൃതിയുള്ള പഞ്ചായത്തിനെ 11 ഗ്രിഡുകളായി തിരിച്ച് 11 മഴമാപിനികളാണ് സ്ഥാപിക്കുന്നത്. കാലാവസ്ഥാ നിരീക്ഷണപ്രവർത്തനങ്ങളുടെ ഭാഗമായി ദിവസവും പെയ്യുന്ന മഴയുടെ അളവ് രാവിലെ എട്ടിന് വാട്സാപ് ഗ്രൂപ്പ് വഴി ശേഖരിക്കും. പഞ്ചായത്തിൽ പെയ്‌ത ആകെ മഴയുടെ അളവും വ്യതിയാനവും കണ്ടെത്തി പഠനവിധേയമാക്കും.

കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല റഡാർ കേന്ദ്രം സയൻ്റിസ്റ്റ് ഡോ. അജിൽ കോട്ടയിൽ ഉദ്ഘാടനം ചെയ്‌തു. പഞ്ചായത്ത് പ്രസിഡൻ്റ് ലിജോ ജോർജ് അധ്യക്ഷനായി. ഹ്യൂം സെന്റർ ക്ലൈമറ്റ് ആക്‌ഷൻ ലീഡ് ഹൃദ്യ രേവതി പദ്ധതിപ്രവർത്തനങ്ങൾ വിശദീകരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മഞ്ജു അനിൽകുമാർ, സ്ഥിരംസമിതി അധ്യക്ഷരായ ഒ എ മണി, ലതിക അനിൽ, ജോയൽ കെ ജോയി, സെക്രട്ടറി കെ ആർ അഞ്ജന ദീപ്തി, കെ പിമധുസൂദനൻ, മറിയാമ്മ ബെന്നി തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/368715/rain-gauges-being-installed-in-mulanthuruthi)