---
title: "പിറവം പുഴയിലെ രണ്ട് മരണം ; മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു"
english_title: "Two deaths in Piravom river; bodies identified."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/368693/two-deaths-in-piravom-river-bodies-identified"
published_at: "2026-06-27T09:50:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3f4fadbd5a2_1000656466.jpg"
keywords: []
---

# പിറവം പുഴയിലെ രണ്ട് മരണം ; മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു

> **Lead Summary:** പിറവം: പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവതി പായിപ്ര സ്വദേശി വിജിമോൾ ആണെന്ന് തിരിച്ചറിഞ്ഞു.

## Article Content

പിറവം: പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവതി പായിപ്ര സ്വദേശി വിജിമോൾ ആണെന്ന് തിരിച്ചറിഞ്ഞു.

ഇവർ വ്യഴാഴ്‌ച ആറ്റുതീരം പാർക്കിൽ എത്തിയിരുന്നതായും സൂചനയുണ്ട്. കൂടെ ഭർത്താവ് നാരായണനും മൂത്തമകളും ഉണ്ടായിരുന്നു. യുവതിക്ക് കാഴ്ച‌ പരിമിതി ഉള്ളതായും പാർക്കിൽ ഇവരെ കണ്ട ഇലഞ്ഞി സ്വദേശികൾ പറയുന്നു. തങ്ങളുടെ മക്കളോടൊപ്പം ഈ കുട്ടികൾ പാർക്കിൽ കളിച്ചിരുന്നതായും ഇലഞ്ഞി സ്വദേശി പറഞ്ഞു.

കൂടാതെ പിറവം പോസ്റ്റോഫീസ് ജങ്ഷനിലുള്ള ഹോട്ടലിൽ എത്തി ഭക്ഷണം കാഴ്ച്ചതായും വിവരമുണ്ട്. കാണാതായ നാരായണനും, മകൾക്കും വേണ്ടിയുള്ള അന്വേഷണത്തിലാണ് പോലീസ്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/368693/two-deaths-in-piravom-river-bodies-identified)