---
title: "ജിമ്മിൽ നിന്ന് വരുന്നതിനിടെ യുവാവിനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമം ; ഭാര്യ അറസ്റ്റിൽ"
english_title: "Wife arrested for attempting to kill young man by hitting him on the head with a hammer while he was coming from the gym."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/368687/wife-arrested-for-attempting-to-kill-young-man-by-hitting-him-on-the-head-with-a-hammer-while-he-was-coming-from-the-gym"
published_at: "2026-06-27T09:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3f4cf304265_1000656849.jpg"
keywords: []
---

# ജിമ്മിൽ നിന്ന് വരുന്നതിനിടെ യുവാവിനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമം ; ഭാര്യ അറസ്റ്റിൽ

> **Lead Summary:** നെല്ലിച്ചോട് ജിമ്മിൽ നിന്ന് വരുന്നതിനിടെ യുവാവിനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് ക്രൂരമായി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടാം പ്രതിയായ ഭാര്യയെ പോലീസ് അറസ്റ്റ് ചെയ്തു.

## Article Content

നെല്ലിച്ചോട് ജിമ്മിൽ നിന്ന് വരുന്നതിനിടെ യുവാവിനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് ക്രൂരമായി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടാം പ്രതിയായ ഭാര്യയെ പോലീസ് അറസ്റ്റ് ചെയ്തു.

മറ്റത്തൂർകുന്ന് നെടുമ്പാക്കാരൻ ജിസ്മി തെരേസ് ജോഷി (30) ആണ് അറസ്റ്റിലായത്. ആക്രമണത്തിൽ മരത്താക്കര പുഴമ്പള്ളം സ്വദേശി വെളിയംകുളങ്ങര വീട്ടിൽ ഡീനസ് ഡേവിസിനാണ് ഗുരുതരമായി പരിക്കേറ്റത്.

കേസിലെ ഒന്നാംപ്രതിയായ പോട്ട പനമ്പിള്ളി നഗർ സ്വദേശി സിറിൾ നേരത്തേ തന്നെ പോലീസ് പിടിയിലായിരുന്നു. ജിസ്‌മിയും സിറിളും തമ്മിൽ ഒന്നിച്ച് ജീവിക്കുന്നതിന് വേണ്ടി, ഭർത്താവായ ഡീനസിനെ വകവരുത്താൻ ഇരുവരും ചേർന്ന് കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നുവെന്ന് പോലീസ് കണ്ടെത്തി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/368687/wife-arrested-for-attempting-to-kill-young-man-by-hitting-him-on-the-head-with-a-hammer-while-he-was-coming-from-the-gym)