---
title: "പിറവത്ത് പുഴയിൽ അമ്മയുടെയും ആൺ കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തി"
english_title: "Bodies of mother and baby found in Piravath river."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/368631/bodies-of-mother-and-baby-found-in-piravath-river"
published_at: "2026-06-26T19:08:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3e80f54a3b3_1000656466.jpg"
keywords: []
---

# പിറവത്ത് പുഴയിൽ അമ്മയുടെയും ആൺ കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തി

> **Lead Summary:** പിറവത്ത് പുഴയിൽ അമ്മയുടെയും ഏകദേശം രണ്ട് വയസ്സുള്ള ആൺ കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തി.

## Article Content

പിറവത്ത് പുഴയിൽ അമ്മയുടെയും ഏകദേശം രണ്ട് വയസ്സുള്ള ആൺ കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തി.

മുളക്കുളം പാലത്തിന് സമീപം ആണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.ഇവരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. ഒഴുകിയെത്തിയ കുട്ടിയുടെ മൃതദേഹമാണ് ആദ്യം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. പാവയാണെന്നാണ് ആദ്യം കരുതിയത്. എന്നാൽ 35 വയസ്സോളം പ്രായമായ സ്ത്രീയുടെ മൃതദേഹം കൂടി പിന്നീട് കണ്ടെത്തുകയായിരുന്നു.

പോലീസ് സ്ഥലത്തെത്തിടിട്ടുണ്ട്. അമ്മയുടെ മൃതദേഹം പിറവം പോലീസ് സ്റ്റേഷൻ പരിധിയിലും, കുട്ടിയുടെ മൃതദേഹം വെള്ളൂർ പോലീസ് സ്റ്റേഷൻ പരിധിയിലും ആണ് കണ്ടെത്തിയത്. (സ്ത്രീയുടെ മൃതദേഹത്തിൽ ആഭരണങ്ങൾ ഒന്നും ഇല്ല. കാത് കുത്തിയിട്ടില്ല.).

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/368631/bodies-of-mother-and-baby-found-in-piravath-river)