---
title: "ഉറങ്ങിക്കിടക്കുന്നതിനിടെ വീടിന് തീപിടിച്ച് വീട്ടുടമയ്ക്ക് ഗുരുതരമായി പൊള്ളലേറ്റു"
english_title: "Homeowner seriously burned after house catches fire while sleeping."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/368421/homeowner-seriously-burned-after-house-catches-fire-while-sleeping"
published_at: "2026-06-25T19:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3d394a7fb35_1000436926.png"
keywords: []
---

# ഉറങ്ങിക്കിടക്കുന്നതിനിടെ വീടിന് തീപിടിച്ച് വീട്ടുടമയ്ക്ക് ഗുരുതരമായി പൊള്ളലേറ്റു

> **Lead Summary:** ഉറങ്ങിക്കിടക്കുന്നതിനിടെ വീടിന് തീപിടിച്ച് വീട്ടുടമയ്ക്ക് ഗുരുതരമായി പൊള്ളലേറ്റു. വാണിയമ്പലം പൂങ്ങോട് മിച്ചഭൂമിയിലെ ചെമ്പ്രപറമ്പിൽ രാജുവിനാണ് പൊള്ളലേറ്റത്. കഴിഞ്ഞ ദിവസം രാത്രി ഒരു മണിയോടെയായിരുന്നു സംഭവം. വീട് പൂർണ്ണമായും കത്തിനശിച്ചു.

## Article Content

ഉറങ്ങിക്കിടക്കുന്നതിനിടെ വീടിന് തീപിടിച്ച് വീട്ടുടമയ്ക്ക് ഗുരുതരമായി പൊള്ളലേറ്റു. വാണിയമ്പലം പൂങ്ങോട് മിച്ചഭൂമിയിലെ ചെമ്പ്രപറമ്പിൽ രാജുവിനാണ് പൊള്ളലേറ്റത്. കഴിഞ്ഞ ദിവസം രാത്രി ഒരു മണിയോടെയായിരുന്നു സംഭവം. വീട് പൂർണ്ണമായും കത്തിനശിച്ചു.

ഗുരുതരമായി പരിക്കേതിനാൽ രാജുവിനെ മഞ്ചേരിയിൽ നിന്നും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. തീയും വെളിച്ചവും കണ്ട് പുറത്തിറങ്ങിയ നാട്ടുകാരാണ് തീയണച്ചത്.

തിരുവാലിയിൽ നിന്നും ഫയർഫോഴ്‌സ് സംഘവും എത്തിയിരുന്നു. ഉണങ്ങുന്നതിനു വേണ്ടി വീട്ടിലെ അടുപ്പിനു മുകളിൽ വിറക് വെച്ചതാണ് തീപിടുത്തത്തിന് കാരണമെന്നതാണ് നിഗമനം. രാജു കിടന്നിരുന്ന മുറിയുടെ മേൽക്കൂര കത്തിയമർന്ന് കട്ടിലിൽവീണ നിലയിലാണ്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/368421/homeowner-seriously-burned-after-house-catches-fire-while-sleeping)