---
title: "പിറവത്ത് ടി.എം. ജേക്ക്ബ് സ്‌മാരകം നിർമ്മിക്കാൻ 50 ലക്ഷം അനുവദിച്ചു"
english_title: "50 lakhs allocated for the construction of T.M. Jacob memorial in Piravath."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/368289/50-lakhs-allocated-for-the-construction-of-tm-jacob-memorial-in-piravath"
published_at: "2026-06-25T12:40:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3cde10cd9a0_jacob.jpg"
keywords: []
---

# പിറവത്ത് ടി.എം. ജേക്ക്ബ് സ്‌മാരകം നിർമ്മിക്കാൻ 50 ലക്ഷം അനുവദിച്ചു

> **Lead Summary:** പിറവം: ദീർഘകാലം നിയമസഭാ സാമാജികനും മന്ത്രിയുമായിരുന്ന ടി.എം. ജേക്കബിന്റെ സ്മരണയ്ക്കായി പിറവം നഗരത്തിൽ സ്‌മാരകം നിർമ്മിക്കാൻ ബജറ്റ് വിഹിതമായി 50 ലക്ഷം രൂപ അനുവദിച്ചു.

## Article Content

പിറവം: ദീർഘകാലം നിയമസഭാ സാമാജികനും മന്ത്രിയുമായിരുന്ന ടി.എം. ജേക്കബിന്റെ സ്മരണയ്ക്കായി പിറവം നഗരത്തിൽ സ്‌മാരകം നിർമ്മിക്കാൻ ബജറ്റ് വിഹിതമായി 50 ലക്ഷം രൂപ അനുവദിച്ചു.

നിയമസഭയിൽ പുതുക്കിയ ബജറ്റിന്മേലുള്ള പൊതുചർച്ചയ്ക്കുള്ള മറുപടിയിൽ മുഖ്യമന്ത്രി വി.ഡി. സതീശനാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ടി.എം.ജേക്കബിൻ്റെ സ്‌മരണാർത്ഥം അദ്ദേഹത്തിന്റെ ജന്മസ്ഥലവും കർമമണ്ഡലവുമായിരുന്ന പിറവത്ത് സ്മാരകം ആവശ്യപ്പെട്ടിരുന്നു.

സ്മ‌ാരകത്തിനായി കെഎസ്‌ഇബിയുടെ പിറവം സബ് ഡിവിഷൻ ഓഫീസിൻ്റെ സ്ഥലം വിട്ടുനൽകുന്നതിനു നടപടി സ്വീകരിക്കാൻ മന്ത്രി അനൂപ് ജേക്കബ് വൈദ്യുതി മന്ത്രി സണ്ണി ജോസഫിനോട് അഭ്യർഥിച്ചിട്ടുണ്ട്. രണ്ടു സെൻറിൽ പ്രവർത്തിക്കുന്ന സബ് ഡിവിഷൻ ഓഫീസിലിൽ നിലവിൽ അസിസ്റ്റന്റ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറും സബ് എഞ്ചിനീയറും മാത്രമാണുള്ളത്. ഈ ഓഫീസ് കെ.എസ്.ഇ.ബിയുടെ പ്രധാന കെട്ടിടത്തിലേക്കോ പിറവം മിനി സിവിൽ സ്റ്റേഷനിലേക്കോ മാറ്റി സ്ഥാപിക്കാവുന്നതാണെന്നും മന്ത്രി അനൂപ് ജേക്കബ് വൈദ്യുതി മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ട്.

പ്രഗത്ഭനായ പാർലമെൻ്റിയൻ, മികച്ച ഭരണാധികാരി എന്നീ നിലകളിൽ മൂന്നു പതിറ്റാണ്ടുകാലം നിറഞ്ഞുനിന്ന ടി.എം.ജേക്കബിൻ്റെ ഒരു സ്‌മാരകം സ്ഥാപിക്കണമെന്ന നാട്ടുകാരുടെ ചിരകാല അഭിലാഷമാണിപ്പോൾ സാക്ഷാത്‌കരിക്കപ്പെടുന്നത്

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/368289/50-lakhs-allocated-for-the-construction-of-tm-jacob-memorial-in-piravath)