---
title: "എറണാകുളത്ത് നിയന്ത്രണംവിട്ട ബൈക്ക് മീഡിയനിലെ വൈദ്യുതി തൂണിലിടിച്ച് രണ്ട് യുവാക്കൾ മരിച്ചു"
english_title: "Two youths die after losing control of bike in Ernakulam, hitting electric pole in median."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/368287/two-youths-die-after-losing-control-of-bike-in-ernakulam-hitting-electric-pole-in-median"
published_at: "2026-06-25T12:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3cd3029f713_1000654847.jpg"
keywords: []
---

# എറണാകുളത്ത് നിയന്ത്രണംവിട്ട ബൈക്ക് മീഡിയനിലെ വൈദ്യുതി തൂണിലിടിച്ച് രണ്ട് യുവാക്കൾ മരിച്ചു

> **Lead Summary:** നിയന്ത്രണംവിട്ട ബൈക്ക് മീഡിയനിലെ വൈദ്യുതി തൂണിലിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. ദേശീയപാതയിൽ അങ്കമാലി അത്താണിക്ക് സമീപമാണ് സംഭവം .

## Article Content

നിയന്ത്രണംവിട്ട ബൈക്ക് മീഡിയനിലെ വൈദ്യുതി തൂണിലിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. ദേശീയപാതയിൽ അങ്കമാലി അത്താണിക്ക് സമീപമാണ് സംഭവം .

ഇരിങ്ങാലക്കുട കാറുവന്നൂർ പൊറത്തോട് പുരയാറ്റുപറമ്പിൽ ഗോകുൽ കൃഷ്ണ‌ (27), തൃശ്ശൂർ ആറാട്ടുപുഴ കൊക്കിരിപ്പളം വട്ടപ്പറമ്പിൽ അശ്വിൻ (24) എന്നിവരാണ് മരിച്ചത്.

ഇന്നലെ രാവിലെ 7.15ഓടെ കേരള ആയുർവേദ ഫാർമസിക്ക് സമീപത്തായിരുന്നു അപകടം. ആലുവ ഭാഗത്ത് നിന്ന് അങ്കമാലിയിലേക്ക് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ഇരുവരും സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് മീഡിയനിലെ വൈദ്യുതിത്തൂണിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരുവരും തെറിച്ച് വീണ് ഗുരുതരമായി പരിക്കേറ്റു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/368287/two-youths-die-after-losing-control-of-bike-in-ernakulam-hitting-electric-pole-in-median)