---
title: "മൂവാറ്റുപുഴ - പിറവം റൂട്ടിൽ പാഴ്‌സൽ സർവീസ് വാഹനം റോഡരികിലെ വീട്ടിലേക്ക് പാഞ്ഞുകയറി മറിഞ്ഞു"
english_title: "A parcel service vehicle on the Muvattupuzha-Piravam route crashed into a roadside house and overturned."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/368253/a-parcel-service-vehicle-on-the-muvattupuzha-piravam-route-crashed-into-a-roadside-house-and-overturned"
published_at: "2026-06-25T11:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3cbf2628605_hhuuii.jpg"
keywords: []
---

# മൂവാറ്റുപുഴ - പിറവം റൂട്ടിൽ പാഴ്‌സൽ സർവീസ് വാഹനം റോഡരികിലെ വീട്ടിലേക്ക് പാഞ്ഞുകയറി മറിഞ്ഞു

> **Lead Summary:** മൂവാറ്റുപുഴ : പാഴ്‌സൽ സർവീസ് വാഹനം റോഡരികിലെ വീട്ടിലേക്ക് പാഞ്ഞുകയറി മറിഞ്ഞു. മൂവാറ്റുപുഴ - പിറവം റൂട്ടിൽ നോർത്ത് മാറാടി മഞ്ചിരിയ്ക്കപ്പടിയ്ക്ക് സമീപം ബുധൻ പകൽ മൂന്നോടെയാണ് സംഭവം.

## Article Content

മൂവാറ്റുപുഴ : പാഴ്‌സൽ സർവീസ് വാഹനം റോഡരികിലെ വീട്ടിലേക്ക് പാഞ്ഞുകയറി മറിഞ്ഞു. മൂവാറ്റുപുഴ - പിറവം റൂട്ടിൽ നോർത്ത് മാറാടി മഞ്ചിരിയ്ക്കപ്പടിയ്ക്ക് സമീപം ബുധൻ പകൽ മൂന്നോടെയാണ് സംഭവം.

പിറവത്തുനിന്ന് മൂവാറ്റുപുഴ വഴി ആലുവയിലേക്ക് പോവുകയായിരുന്ന വാഹനമാണ് ഇടതുവശം ചേർന്ന് കാരിയ്ക്കാമറ്റത്തിൽ വിജയന്റെ വീടിന്റെ മുറ്റത്തേയ്ക്ക് മറിഞ്ഞത്. വീടിനു മുൻവശത്ത് മറ്റാരും ഇല്ലായിരുന്നു. ഷീറ്റുമേഞ്ഞതും ഇരുമ്പുതൂണുകളും ഉൾപ്പെടെ ഇളകി നാശമുണ്ടായി. വാഹനത്തിൽ ഉണ്ടായിരുന്നവർക്ക് നിസാര പരിക്കേറ്റു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/368253/a-parcel-service-vehicle-on-the-muvattupuzha-piravam-route-crashed-into-a-roadside-house-and-overturned)