---
title: "മുത്തശ്ശിയോടൊപ്പം പോലീസ് സ്റ്റേഷനിൽ എത്തിയ കുട്ടിയെ എസ് ഐ മർദ്ദിച്ചതായി പരാതി"
english_title: "Complaint alleges SI beat up child who came to police station with grandmother"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/368249/complaint-alleges-si-beat-up-child-who-came-to-police-station-with-grandmother"
published_at: "2026-06-25T10:53:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3cbc76be38c_Untitled-1.jpg"
keywords: []
---

# മുത്തശ്ശിയോടൊപ്പം പോലീസ് സ്റ്റേഷനിൽ എത്തിയ കുട്ടിയെ എസ് ഐ മർദ്ദിച്ചതായി പരാതി

> **Lead Summary:** **കൊച്ചി **: പ്രായപൂർത്തിയാവാത്തെ കുട്ടിയെ എസ് ഐ മർദ്ദിച്ചതായി പരാതി.സി പി ഐ എം ജില്ലാ സെക്രട്ടറി കുട്ടിയെ സന്ദർശിച്ചു.

## Article Content

**കൊച്ചി **: പ്രായപൂർത്തിയാവാത്തെ കുട്ടിയെ എസ് ഐ മർദ്ദിച്ചതായി പരാതി.സി പി ഐ എം ജില്ലാ സെക്രട്ടറി കുട്ടിയെ സന്ദർശിച്ചു.

വൈപ്പിനിൽ സ്വർണ്ണ മാല നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച സ്ത്രീയോടൊപ്പം വന്ന അശ്വിൻ റോബിൻ എന്ന പതിനാറു വയസ്സുകാരനെ ആണ് എസ്‌ഐ എ.എസ്. അരുൺ ക്രൂരമായി മർദ്ദിച്ചത്. സി പി ഐ എം ജില്ല സെക്രട്ടറി എസ് സതീഷ് ചികിത്സയിലുള്ള റോബിനെ ആശുപത്രിയിലെത്തി നന്ദർശിച്ചു.

ഞാറക്കൽ വെളിയത്താംപറമ്പ് ബസ് സ്റ്റോപ്പിൽ വെച്ച് മാല നഷ്ടപ്പെടുകയും മിനി എന്ന സ്ത്രീക്ക് കിട്ടിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് മിനിയെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. കേൾവിക്കുറവുള്ള മിനിക്കൊപ്പം വന്ന അശ്വിൻ പോലീസ് ചോദിച്ച ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞതിന്റെ പേരിലാണ് എസ്‌ഐ ക്രൂരമായി മർദ്ദിച്ചത്. മുഖത്ത് അടിയേറ്റ് നീരുവന്ന അശ്വിൻ നിലവിൽ ഞാറയ്ക്കൽ ഗവൺമെന്റ് ഹോസ്പിറ്റലിൽ ചികിത്സയിലാണ്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/368249/complaint-alleges-si-beat-up-child-who-came-to-police-station-with-grandmother)