---
title: "തോട്ടിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി"
english_title: "Young man found dead in a stream."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/368197/young-man-found-dead-in-a-stream"
published_at: "2026-06-25T07:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3c9144bc4f0_1000460626.png"
keywords: []
---

# തോട്ടിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** കോന്നി കൊക്കാത്തോട് അള്ളൂങ്കലിൽ തോട്ടിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കൊക്കാത്തോട് അള്ളൂങ്കൽ താന്നിമൂട്ടിൽ മനോജിനെയാണ് മരിച്ച നിലയിൽ കണ്ടത്. 41 വയസായിരുന്നു. ഇന്നലെ മുതൽ ഇയാളെ കാണാനില്ലായിരുന്നു. കോന്നി പോലീസ് സ്ഥലത്ത് എത്തി.

## Article Content

കോന്നി കൊക്കാത്തോട് അള്ളൂങ്കലിൽ തോട്ടിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കൊക്കാത്തോട് അള്ളൂങ്കൽ താന്നിമൂട്ടിൽ മനോജിനെയാണ് മരിച്ച നിലയിൽ കണ്ടത്. 41 വയസായിരുന്നു. ഇന്നലെ മുതൽ ഇയാളെ കാണാനില്ലായിരുന്നു. കോന്നി പോലീസ് സ്ഥലത്ത് എത്തി.

മനോജിന്റെ വസ്ത്രങ്ങളും മൊബൈൽ ഫോണും തോടിന് സമീപത്ത് നിന്ന് കണ്ടെത്തിയതായി പഞ്ചായത്തംഗം ഷീബ കെ പി പറഞ്ഞു. മനോജ് കുളിക്കാനായി തോട്ടിലിറങ്ങുന്നതായി ചില പ്രദേശവാസികൾ കണ്ടിരുന്നു. നല്ല ആളമുള്ള തോടാണ്. ഇയാൾ ഒഴുക്കിൽപ്പെട്ടതെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/368197/young-man-found-dead-in-a-stream)