---
title: "ചികിത്സ സഹായം തേടുന്നു ; സുമനസുകളേ, കനിയാമൊ.. ?സിന്ധുവിന് ജീവിക്കണം"
english_title: "Seeking medical aid; kind-hearted souls, could you please help? Sindhu wants to live"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/367980/seeking-medical-aid-kind-hearted-souls-could-you-please-help-sindhu-wants-to-live"
published_at: "2026-06-24T10:52:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3b69dbb75cb_Untitled-17.jpg"
keywords: []
---

# ചികിത്സ സഹായം തേടുന്നു ; സുമനസുകളേ, കനിയാമൊ.. ?സിന്ധുവിന് ജീവിക്കണം

> **Lead Summary:** പിറവം : പാഴൂർ കോണത്താട്ടുകുഴിയിൽ സുനിലിന്റെ ഭാര്യ സിന്ധുവിന്റെ ഇരു വൃക്കയും തകരാറിലായി ചികിത്സയിൽ ആണ് വൃക്ക മാറ്റിവെയ്ക്കുകയല്ലാതെ മറ്റു മാർഗങ്ങൾ ഇല്ല ഇതിനു വരുന്ന ചിലവ് നിർദ്ധരായ മൂന്ന് പെൺകുട്ടികളടക്കമുള്ള കുടുംബത്തിന് താങ്ങാവുന്നതിലും അപ്പുറമാണ്.

## Article Content

പിറവം : പാഴൂർ കോണത്താട്ടുകുഴിയിൽ സുനിലിന്റെ ഭാര്യ സിന്ധുവിന്റെ ഇരു വൃക്കയും തകരാറിലായി ചികിത്സയിൽ ആണ് വൃക്ക മാറ്റിവെയ്ക്കുകയല്ലാതെ മറ്റു മാർഗങ്ങൾ ഇല്ല ഇതിനു വരുന്ന ചിലവ് നിർദ്ധരായ മൂന്ന് പെൺകുട്ടികളടക്കമുള്ള കുടുംബത്തിന് താങ്ങാവുന്നതിലും അപ്പുറമാണ്.

അതുകൊണ്ട് ഇന്നു കൂടിയ സർവ്വകക്ഷി യോഗത്തിൽ ഇതിനു വരുന്നതുക നല്ലവരായ നാട്ടുക്കാരിൽനിന്ന് സമാഹരിക്കുന്നതിന് തീരുമാനിച്ചു. സിവിൽ സപ്ലൈസ് മന്ത്രി അനൂപ് ജേക്കബ്, നഗരസഭാ അധ്യക്ഷൻ കെ.ആർ പ്രദീപ്കുമാർ , മുൻ നഗരസഭാ ഉപാധ്യക്ഷൻ കെ.പി.സലിം എന്നിവർ രക്ഷാധിക്കാരികളായും , വാർഡ് കൗൺസിലർ ജയ്സൺ പുളിക്കൽ ചെയർമാനായും, വി.ആർ സോമൻ കൺവീനറും , മഹേഷ് കുമാർ ട്രഷറർവുമായി 25 അംഗ കമ്മിറ്റി രൂപീക്കരിച്ചു. കൗൺസിലർമാരായ വത്സല വർഗ്ഗീസ്, ഏലിയാമ്മ ജോമോൻ , പിറവം സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് സി.കെ പ്രകാശ്, മർച്ച്ന്റ യുണിയൻ സെക്രട്ടറി രാജൻ ടി.ആർ, തുടങ്ങി വിവിധ സംഘടനകളുടെ ഭാരവാഹികൾ പക്കെടുത്തു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/367980/seeking-medical-aid-kind-hearted-souls-could-you-please-help-sindhu-wants-to-live)