---
title: "പിറവം പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ കെഎസ്ആർടിസി ബസും കാറും തമ്മിൽ കൂട്ടിയിടിച്ചു"
english_title: "KSRTC bus and car collide at Piravom Post Office Junction"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/367971/ksrtc-bus-and-car-collide-at-piravom-post-office-junction"
published_at: "2026-06-24T10:37:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3b670d26107_Untitled-1.jpg"
keywords: []
---

# പിറവം പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ കെഎസ്ആർടിസി ബസും കാറും തമ്മിൽ കൂട്ടിയിടിച്ചു

> **Lead Summary:** പിറവം : പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ കെഎസ്ആർടിസി ബസും എർട്ടിഗ കാറും തമ്മിൽ കൂട്ടിയിടിച്ചു. അപകടത്തെ തുടർന്ന് കാർ ഡ്രൈവറും ബസ് ജീവനക്കാരും തമ്മിലുള്ള തർക്കം രൂക്ഷമായതോടെ പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ ഗതാഗത സ്‌തംഭനം ഉണ്ടായി.

## Article Content

പിറവം : പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ കെഎസ്ആർടിസി ബസും എർട്ടിഗ കാറും തമ്മിൽ കൂട്ടിയിടിച്ചു. അപകടത്തെ തുടർന്ന് കാർ ഡ്രൈവറും ബസ് ജീവനക്കാരും തമ്മിലുള്ള തർക്കം രൂക്ഷമായതോടെ പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ ഗതാഗത സ്‌തംഭനം ഉണ്ടായി.

ഇന്ന് വൈകിട്ട് 6.45 ഓടെയാണ് അപകടം. പാലാ എറണാകുളം കെഎസ്ആർടിസി പ്രിയദർശിനി ബസ് ആണ് തൊട്ടുമുന്നിൽ പോവുകയായിരുന്ന എർട്ടിഗ കാറിൻ്റെ പിന്നിൽ ഇടിച്ചത്. സംഭവം അറിഞ്ഞു പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/367971/ksrtc-bus-and-car-collide-at-piravom-post-office-junction)