---
title: "വീട്ടിൽ സ്ത്രീസുഹൃത്തുമായി എത്തിയത്‌ ചോദ്യംചെയ്ത ഭാര്യക്കും മകൾക്കും ഡോക്ടറായ ഭർത്താവിന്റെ മർദ്ദനം"
english_title: "Doctor-turned-husband beats up wife and daughter after questioning them after they arrived at home with a female friend."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/367846/doctor-turned-husband-beats-up-wife-and-daughter-after-questioning-them-after-they-arrived-at-home-with-a-female-friend"
published_at: "2026-06-23T15:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3a5acdefcec_1000652564.jpg"
keywords: []
---

# വീട്ടിൽ സ്ത്രീസുഹൃത്തുമായി എത്തിയത്‌ ചോദ്യംചെയ്ത ഭാര്യക്കും മകൾക്കും ഡോക്ടറായ ഭർത്താവിന്റെ മർദ്ദനം

> **Lead Summary:** വീട്ടിൽ സ്ത്രീസുഹൃത്തുമായി എത്തിയത്‌ ചോദ്യംചെയ്ത ഭാര്യക്കും മകൾക്കും ഡോക്ടറായ ഭർത്താവിന്റെ മർദ്ദനം.

## Article Content

വീട്ടിൽ സ്ത്രീസുഹൃത്തുമായി എത്തിയത്‌ ചോദ്യംചെയ്ത ഭാര്യക്കും മകൾക്കും ഡോക്ടറായ ഭർത്താവിന്റെ മർദ്ദനം.

അഞ്ചൽ ഈട്ടിമൂട് ജങ്ഷനിൽ ഡാരിയൽ മർഹമയിൽ ഡോ. അംനാഷാണ് (45) ഭാര്യയെയും മകളെയും ചുറ്റികകൊണ്ട് അടിക്കുകയും ഭാര്യ ഉപയോഗിച്ചുവന്ന കാറിന്റെ ചില്ല് തല്ലിത്തകർക്കുകയും ചെയ്തത്.

അഞ്ചൽ പോലീസ് ഡോക്ടറെ അറസ്റ്റ് ചെയ്തു. അംനാഷ് അഞ്ചലിലും പല സ്ഥലങ്ങളിലും സ്വകാര്യ ക്ലിനിക് നടത്തിവരികയാണ്. രണ്ടുദിവസംമുൻപ് അംനാഷ് ഒരു സ്ത്രീസുഹൃത്തുമായി വീട്ടിലിരിക്കുന്ന സമയത്ത് ഭാര്യ എത്തി ഇത് ചോദ്യംചെയ്തു. അടുത്തദിവസം മറ്റൊരു സ്ത്രീസുഹൃത്തുമായി ഡോക്ടർ വീട്ടിലെത്തിയപ്പോൾ ഭാര്യയും മകളും ഇവിടെയെത്തി.

തുടർന്ന് ഇവർ തമ്മിൽ തർക്കമുണ്ടാകുകയും ചെയ്തു. ഉടൻതന്നെ അവർ അഞ്ചൽ പോലീസിൽ വിവരമറിയിച്ചെങ്കിലും പോലീസ് എത്തുംമുൻപേ ഡോക്ടർ ചുറ്റിക ഉപയോഗിച്ച് മകളെ അടിച്ചു. മകളെ രക്ഷിക്കാനായി ഇടയ്ക്കുകയറിയ ഭാര്യയെയും ഡോക്ടർ മർദ്ദിച്ചു. ഭാര്യ ഉപയോഗിച്ചുവന്ന കാറിന്റെ ചില്ലുകൾ മുഴുവൻ അടിച്ചുതകർക്കുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/367846/doctor-turned-husband-beats-up-wife-and-daughter-after-questioning-them-after-they-arrived-at-home-with-a-female-friend)