---
title: "റോഡിലെ വൈദ്യുതിത്തൂണിൽനിന്ന് പെരുമ്പാമ്പിനെ പിടികൂടി"
english_title: "A python was caught from an electricity pole on the road."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/367708/a-python-was-caught-from-an-electricity-pole-on-the-road"
published_at: "2026-06-23T04:49:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a39c3001e273_1000652028.jpg"
keywords: []
---

# റോഡിലെ വൈദ്യുതിത്തൂണിൽനിന്ന് പെരുമ്പാമ്പിനെ പിടികൂടി

> **Lead Summary:** മൂവാറ്റുപുഴ : റോഡിലെ വൈദ്യുതിത്തൂണിൽനിന്ന് പെരുമ്പാമ്പിനെ പിടികൂടി.

## Article Content

മൂവാറ്റുപുഴ : റോഡിലെ വൈദ്യുതിത്തൂണിൽനിന്ന് പെരുമ്പാമ്പിനെ പിടികൂടി.

മൂവാറ്റുപുഴ നഗരസഭയിലെ പ്രകാശ് റോഡിലെ വൈദ്യുതിത്തൂണിലാണ് തിങ്കൾ രാവിലെ 8.30 ഓടെ പ്രദേശവാസികൾ പെരുമ്പാമ്പിനെ കണ്ടത്.

വൈദ്യുതിലൈനിൽ ഉൾപ്പെടെ പാമ്പ് കയറി ഷോർട്ട് സർക്യൂട്ട് ഉണ്ടായതിനാൽ കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി വൈദ്യുതിബന്ധം വിച്ഛേദ്ദിച്ചു.

വനപാലകരെത്തി പ്രദേശവാസികളുടെ സഹായത്തോടെ പെരുമ്പാമ്പിനെ പിടികൂടി കൊണ്ടുപോയി. സമീപത്തെ പുരയിടത്തിൽനിന്നാണ് പെരുമ്പാമ്പ് എത്തിയതെന്ന് കരുതുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/367708/a-python-was-caught-from-an-electricity-pole-on-the-road)