---
title: "ആറ് കോഴികളെ വിഴുങ്ങിയ പെരുമ്പാമ്പിനെ പിടികൂടി"
english_title: "Python caught after swallowing six chickens."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/367707/python-caught-after-swallowing-six-chickens"
published_at: "2026-06-23T04:47:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a39c27a7b7ff_1000652026.jpg"
keywords: []
---

# ആറ് കോഴികളെ വിഴുങ്ങിയ പെരുമ്പാമ്പിനെ പിടികൂടി

> **Lead Summary:** നെടുമ്പാശേരി : കോഴികളെ വിഴുങ്ങിയ പെരുമ്പാമ്പിനെ നാട്ടുകാരുടെ സഹായത്തോടെ പിടികൂടി വനംവകുപ്പിനെ ഏൽപ്പിച്ചു.

## Article Content

നെടുമ്പാശേരി : കോഴികളെ വിഴുങ്ങിയ പെരുമ്പാമ്പിനെ നാട്ടുകാരുടെ സഹായത്തോടെ പിടികൂടി വനംവകുപ്പിനെ ഏൽപ്പിച്ചു.

പാറക്കടവ് പഞ്ചായത്ത് എളവൂരിൽ താമസിക്കുന്ന സെബി ചക്കേത്തിന്റെ വീടിനോട് ചേർന്നുള്ള കോഴിക്കൂട്ടിൽനിന്ന് ആറുകോഴികളെ വിഴുങ്ങിയ പെരുമ്പാമ്പിനെയാണ് പിടികൂടിയത്.

വീട്ടുകാർ അറിയിച്ചതനുസരിച്ച് അതിരപ്പിള്ളി ആർആർടി ടീം അംഗവും സർപ്പ വളന്റിയറുമായ ലിൻസ് വർഗീസ് എത്തി നാട്ടുകാരുടെ സഹായത്തോടെ പാമ്പിനെ പിടികൂടി. രാവിലെ കോഴികൾക്ക് തീറ്റ കൊടുക്കാൻ ചെന്നപ്പോഴാണ് വീട്ടുകാർ ഉദ്ദേശം 10 അടി നീളവും 35 കിലോ ഭാരവുമുള്ള പെരുമ്പാമ്പിനെ കോഴിയെ വിഴുങ്ങിയ നിലയിൽകണ്ടത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/367707/python-caught-after-swallowing-six-chickens)