---
title: " അങ്കണവാടിയിൽ മൂന്നര വയസുകാരിക്ക് നേരെയുണ്ടായ ലൈംഗികാതിക്രമം ; ടീച്ചറുടെ ഇരുപതുകാരനായ മകൻ പിടിയിൽ"
english_title: "Sexual assault on a three-and-a-half-year-old girl in anganwadi; Teacher's 20-year-old son arrested."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/367692/sexual-assault-on-a-three-and-a-half-year-old-girl-in-anganwadi-teachers-20-year-old-son-arrested"
published_at: "2026-06-22T21:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a395b5f56835_1000414070.png"
keywords: []
---

#  അങ്കണവാടിയിൽ മൂന്നര വയസുകാരിക്ക് നേരെയുണ്ടായ ലൈംഗികാതിക്രമം ; ടീച്ചറുടെ ഇരുപതുകാരനായ മകൻ പിടിയിൽ

> **Lead Summary:** കൊച്ചിയിൽ അങ്കണവാടിയിൽ മൂന്നര വയസുകാരി ലൈംഗികാതിക്രമത്തിന് ഇരയായ സംഭവത്തിൽ പ്രതി പിടിയിൽ. കൊച്ചി എളമക്കര സ്വദേശിയായ കാശിനാഥ് ആണ് പിടിയിലായത്.

## Article Content

കൊച്ചിയിൽ അങ്കണവാടിയിൽ മൂന്നര വയസുകാരി ലൈംഗികാതിക്രമത്തിന് ഇരയായ സംഭവത്തിൽ പ്രതി പിടിയിൽ. കൊച്ചി എളമക്കര സ്വദേശിയായ കാശിനാഥ് ആണ് പിടിയിലായത്.

കുട്ടി പോയിരുന്ന അങ്കണവാടിയിലെ ടീച്ചറുടെ മകനാണ് ഇയാൾ. ആലുവയിലെ സുഹൃത്തിന്റെ വീട്ടിൽ നിന്നാണ് പ്രതിയെ എളമക്കര പൊലീസ് പിടികൂടിയത്. ഇക്കഴിഞ്ഞ പതിനെട്ടാം തീയതിയായിരുന്നു സംഭവം നടന്നത്. കുട്ടിക്കെതിരായ അതിക്രമം ചൂണ്ടിക്കാട്ടി മാതാപിതാക്കളാണ് പൊലീസിൽ പരാതി നൽകിയത്.

അങ്കണവാടിയിൽ സ്ഥിരമായി എത്തിയിരുന്ന ആളാണ് ലൈംഗികാതിക്രമം നടത്തിയതെന്ന് പരാതിയിൽ പറഞ്ഞിരുന്നു. തുടർന്ന് പൊലീസ് യുവാവിനെതിരെ പോക്സോ വകുപ്പ് ചുമത്തി കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.

പിന്നാലെയുള്ള അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.കഴിഞ്ഞ ദിവസം വീട്ടിലെത്തിയപ്പോഴാണ് സ്വകാര്യഭാഗത്ത് വേദനയുണ്ടെന്ന് കുഞ്ഞ് അമ്മയോട് പറഞ്ഞത്. തുടർന്ന് മാതാപിതാക്കൾ വിവരം തിരക്കിയതോടെയാണ് വിവരം പുറത്തറിയുന്നത്. സംഭവത്തിൽ സിഡബ്ല്യുസിയും കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/367692/sexual-assault-on-a-three-and-a-half-year-old-girl-in-anganwadi-teachers-20-year-old-son-arrested)