---
title: "പിറവം ബസ്റ്റാൻഡിനകത്തെ വ്യാപാരസ്ഥാപനത്തിൽ പട്ടാപ്പകൽ മോഷണം"
english_title: "Daylight robbery at a business inside Piravom bus stand."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/367565/daylight-robbery-at-a-business-inside-piravom-bus-stand"
published_at: "2026-06-22T13:32:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a38eee20175c_polie.jpg"
keywords: []
---

# പിറവം ബസ്റ്റാൻഡിനകത്തെ വ്യാപാരസ്ഥാപനത്തിൽ പട്ടാപ്പകൽ മോഷണം

> **Lead Summary:** പിറവം ബസ്റ്റാൻഡിനകത്തെ വ്യാപാരസ്ഥാപനത്തിൽ പട്ടാപ്പകൽ മോഷണം.

## Article Content

പിറവം ബസ്റ്റാൻഡിനകത്തെ വ്യാപാരസ്ഥാപനത്തിൽ പട്ടാപ്പകൽ മോഷണം.

ശനിയാഴ്ച പകൽ 11 മണിയോടെ വെള്ളിരിക്കൽ പേപ്പർമാർട്ടിലാണ് മോഷണം നടന്നത്. സാധനങ്ങൾ വാങ്ങാൻ എത്തിയ ആൾ 2000 രൂപയുടെ സാധനങ്ങൾക്കൊപ്പം മേശവലിപ്പിൽ നിന്നും പണവും മോഷ്ടിച്ചാണ് കടന്നത്.

ആകെ 3900 രൂപയാണ് നഷ്ടമായിരിക്കുന്നത്. കടയിലോ സമീപത്തോ സുരക്ഷാ ക്യാമറകൾ ഇല്ലാത്തത് മൂലം പ്രതിയെ കുറിച്ച് സൂചനകളൊന്നും ലഭിച്ചിട്ടില്ല. മോഷണം സംബന്ധിച്ച് കടയുടമ പിറവം പോലീസ് സ്റ്റേഷനിൽ പരാതി നൽകി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/367565/daylight-robbery-at-a-business-inside-piravom-bus-stand)