---
title: "പിറവം കരവട്ടെ കുരിശിനും മാർക്കറ്റിനും സമീപം രാത്രിയുടെ മറവിൽ മാലിന്യം തള്ളുന്നു ; പരാതി"
english_title: "Garbage is being dumped under the cover of night near the Piravom Karavatte cross and market; complaint"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/367555/garbage-is-being-dumped-under-the-cover-of-night-near-the-piravom-karavatte-cross-and-market-complaint"
published_at: "2026-06-22T12:52:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a38e42fd4765_Untitled-1.jpg"
keywords: []
---

# പിറവം കരവട്ടെ കുരിശിനും മാർക്കറ്റിനും സമീപം രാത്രിയുടെ മറവിൽ മാലിന്യം തള്ളുന്നു ; പരാതി

> **Lead Summary:** പിറവം : കരവട്ടെ കുരിശിനും മാർക്കറ്റിനും ഇടയിൽ പാതയോരത്ത് രാത്രിയുടെ മറവിൽ മാലിന്യം ചാക്കുകളിൽ നിറച്ച് തള്ളിയതായി പരാതി.

## Article Content

പിറവം : കരവട്ടെ കുരിശിനും മാർക്കറ്റിനും ഇടയിൽ പാതയോരത്ത് രാത്രിയുടെ മറവിൽ മാലിന്യം ചാക്കുകളിൽ നിറച്ച് തള്ളിയതായി പരാതി.

സ്ഥിരമായി ഇവിടെ രാത്രിയിൽ ഭക്ഷണ മാലിന്യം ഉൾപ്പടെ നിക്ഷേപിക്കുന്നതായി പ്രദേശത്തെ വ്യാപാരികൾ പറയുന്നു. അതേസമയം രാത്രിയുടെ മറവിൽ സാമൂഹ്യ വിരുദ്ധർ നിക്ഷേപിച്ച മാലിന്യത്തിന്റ പേരിൽ സമീപത്തെ കടയുടമകളിൽ നിന്നും അടുത്തയിടെ നഗരസഭയുടെ ആരോഗ്യ വിഭാഗം പിഴ ഈടാക്കിയതായും പറയുന്നുണ്ട്.

ഈ സാഹചര്യത്തിൽ സുരക്ഷ ക്യാമറകൾ പരിശോധിച്ച് മാലിന്യം തള്ളിയവരെ കണ്ടെത്തി നിയമനടപടി സ്വീകരിക്കണമെന്നതാണ് വ്യാപാരികളുടെ ആവശ്യം. 

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/367555/garbage-is-being-dumped-under-the-cover-of-night-near-the-piravom-karavatte-cross-and-market-complaint)