---
title: "ഷാപ്പിൽ നിന്ന് ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധയേറ്റതായി സംശയം ; യുവാവിന് ദാരുണാന്ത്യം"
english_title: "Food poisoning suspected after eating at shop; young man dies tragically."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/367520/food-poisoning-suspected-after-eating-at-shop-young-man-dies-tragically"
published_at: "2026-06-22T11:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a38cfff87f0a_1000650883.jpg"
keywords: []
---

# ഷാപ്പിൽ നിന്ന് ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധയേറ്റതായി സംശയം ; യുവാവിന് ദാരുണാന്ത്യം

> **Lead Summary:** കോട്ടയം പരിപ്പിലെ 'തൊള്ളായിരം ഷാപ്പി'ൽ നിന്ന് ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധയേറ്റതായി സംശയം. ഭക്ഷണം കഴിക്കുകയും കള്ള് കുടിക്കുകയും ചെയ്‌ത കുമരകം സ്വദേശി ചികിത്സയിലിരിക്കെ മരിച്ചു.

## Article Content

കോട്ടയം പരിപ്പിലെ 'തൊള്ളായിരം ഷാപ്പി'ൽ നിന്ന് ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധയേറ്റതായി സംശയം. ഭക്ഷണം കഴിക്കുകയും കള്ള് കുടിക്കുകയും ചെയ്‌ത കുമരകം സ്വദേശി ചികിത്സയിലിരിക്കെ മരിച്ചു.

കുമരകം പള്ളിക്കോടംപറമ്പിൽ ജ്യോതിഷാ(39)ണ് മരിച്ചത്. നാലുപേർ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സുഹൃത്തുക്കളായ ഏഴുപേർ ഒന്നിച്ചാണ് ഷാപ്പിലെത്തിയത്.

ഷാപ്പിൽ നിന്നും മീൻ കഴിച്ച അഞ്ചുപേർക്കാണ് ബുദ്ധിമുട്ടുകൾ ഉണ്ടായത്. അഖിൽ, സുജിത്ത്, നിഖിൽ, ഗിരീഷ് എന്നിവരാണ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/367520/food-poisoning-suspected-after-eating-at-shop-young-man-dies-tragically)