---
title: "കോഴിക്കടയുടെ മറവിൽ ലഹരി കച്ചവടം ; രണ്ട് പേർ പിടിയിൽ"
english_title: "Drug trafficking under the cover of a chicken shop; Two arrested."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/367257/drug-trafficking-under-the-cover-of-a-chicken-shop-two-arrested"
published_at: "2026-06-21T08:23:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a37525d4b19c_1000649028.jpg"
keywords: []
---

# കോഴിക്കടയുടെ മറവിൽ ലഹരി കച്ചവടം ; രണ്ട് പേർ പിടിയിൽ

> **Lead Summary:** കൊച്ചി : കോഴിക്കടയുടെ മറവിൽ മയക്കുമരുന്നുകച്ചവടം നടത്തിവന്ന രണ്ടുപേർ പിടിയിൽ. ചേരാനല്ലൂർ വട്ടേക്കുന്നം ഇന്ദിരാജി പാലത്തിനുസമീപമുള്ള 'കൊച്ചിൻ ഫ്രഷ്' കോഴിക്കടയിൽനിന്ന് 1.82 ഗ്രാം എംഡിഎംഎയുമായി രണ്ടുപേർ അറസ്റ്റ‌ിലായി.

## Article Content

കൊച്ചി : കോഴിക്കടയുടെ മറവിൽ മയക്കുമരുന്നുകച്ചവടം നടത്തിവന്ന രണ്ടുപേർ പിടിയിൽ. ചേരാനല്ലൂർ വട്ടേക്കുന്നം ഇന്ദിരാജി പാലത്തിനുസമീപമുള്ള 'കൊച്ചിൻ ഫ്രഷ്' കോഴിക്കടയിൽനിന്ന് 1.82 ഗ്രാം എംഡിഎംഎയുമായി രണ്ടുപേർ അറസ്റ്റ‌ിലായി.

കോതമംഗലം പിണ്ടിമന മുത്തംകുഴി പണിക്കൊടി വീട്ടിൽ അഭിജിത്ത് സുകു (24), തൃക്കാക്കര വെട്ടിക്കാട്ടുപറന്‌പ് റോഡ് മതിലകത്ത് വീട്ടിൽ മുഹമ്മദ് ഇജാസ് (25) എന്നിവരെയാണ് നാർക്കോട്ടിക് സെൽ എസിപി ടി ഡി സുനിൽകുമാറിൻ്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘം പിടികൂടിയത്.

മുഹമ്മദ് ഇജാസിൻ്റെ ഉടമസ്ഥതയിലുള്ളതാണ് കോഴിക്കട. 2022ൽ കലൂർ സ്റ്റേഡിയത്തിന് സമീപത്തുണ്ടായ കൊലപാതകക്കേസിലെ പ്രതിയാണ് അഭിജിത്ത് സുകു. ഇയാൾ മയക്കുമരുന്നുകേസിലും മുന്‌പ് അറസ്‌റ്റിലായിട്ടുണ്ട്.

കളമശേരി റോക്ക് വെൽ റോഡിൽ 11.31 കിലോഗ്രാം കഞ്ചാവ് പിടിച്ചു. രണ്ട് ബാഗുകളിൽ സൂക്ഷിച്ചനിലയിലാണ് കഞ്ചാവ് കളമശേരി പൊലീസ് കണ്ടെത്തിയത്. കഞ്ചാവിന്റെ ഉറവിടത്തെക്കുറിച്ചും പ്രതികളെക്കുറിച്ചും അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/367257/drug-trafficking-under-the-cover-of-a-chicken-shop-two-arrested)