---
title: "ഓടിക്കൊണ്ടിരുന്ന കണ്ടെയ്‌നർ ലോറിക്ക് തീപിടിച്ച് ലക്ഷങ്ങളുടെ നഷ്ടം ;ബെൻസ് കാറും പൂർണമായും കത്തിനശിച്ചു "
english_title: "A moving container lorry caught fire, causing a loss of lakhs; the Mercedes-Benz car was also completely burnt out."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/367203/a-moving-container-lorry-caught-fire-causing-a-loss-of-lakhs-the-mercedes-benz-car-was-also-completely-burnt-out"
published_at: "2026-06-20T17:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a368308d6dd6_1000648495.jpg"
keywords: []
---

# ഓടിക്കൊണ്ടിരുന്ന കണ്ടെയ്‌നർ ലോറിക്ക് തീപിടിച്ച് ലക്ഷങ്ങളുടെ നഷ്ടം ;ബെൻസ് കാറും പൂർണമായും കത്തിനശിച്ചു 

> **Lead Summary:** കടുത്തുരുത്തിയിൽ ഓടിക്കൊണ്ടിരുന്ന കണ്ടെയ്‌നർ ലോറിക്ക് തീപിടിച്ച് ലക്ഷങ്ങളുടെ നഷ്ടം.

## Article Content

കടുത്തുരുത്തിയിൽ ഓടിക്കൊണ്ടിരുന്ന കണ്ടെയ്‌നർ ലോറിക്ക് തീപിടിച്ച് ലക്ഷങ്ങളുടെ നഷ്ടം.

ബൈപ്പാസ് റോഡിലൂടെ ഏറ്റുമാനൂരിൽ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ലോറിക്കാണ് ഇന്ന് രാവിലെ 8.45-ഓടെ തീപിടിച്ചത്.

ലോറിയുടെ പിൻഭാഗവും അതിനുള്ളിൽ കൊണ്ടുപോവുകയായിരുന്ന 1.38 കോടി രൂപ വിലമതിക്കുന്ന ബെൻസ് കാറും പൂർണമായും കത്തിനശിച്ചു. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. കടുത്തുരുത്തിയിൽ നിന്ന് ഫയർഫോഴ്സ‌ിൻ്റെ രണ്ട് യൂണിറ്റുകൾ സ്ഥലത്തെത്തിയാണ് തീയണച്ചത്.

ലോറിക്ക് തീപിടിക്കാനുണ്ടായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/367203/a-moving-container-lorry-caught-fire-causing-a-loss-of-lakhs-the-mercedes-benz-car-was-also-completely-burnt-out)