---
title: "ടൂറിസ്റ്റ് ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം ; നിരവധി പേർക്ക് പരിക്ക്"
english_title: "Tourist bus and pickup van collide; several injured."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/367038/tourist-bus-and-pickup-van-collide-several-injured"
published_at: "2026-06-20T07:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a35f729ea0fc_1000647768.jpg"
keywords: []
---

# ടൂറിസ്റ്റ് ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം ; നിരവധി പേർക്ക് പരിക്ക്

> **Lead Summary:** മഞ്ചേരി നെല്ലിപ്പറമ്പിൽ വാഹനാപകടം. ടൂറിസ്റ്റ് ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. നിരവധി യാത്രക്കാർക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. മർക്കസ് നോളജ് സിറ്റിയിലെ വിദ്യാർത്ഥികൾ സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്.

## Article Content

മഞ്ചേരി നെല്ലിപ്പറമ്പിൽ വാഹനാപകടം. ടൂറിസ്റ്റ് ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. നിരവധി യാത്രക്കാർക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. മർക്കസ് നോളജ് സിറ്റിയിലെ വിദ്യാർത്ഥികൾ സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്.

പരിക്കേറ്റവരെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തക്കാളി ലോഡുമായി പോവുകയായിരുന്ന പിക്കപ്പ് വാനാണ് ഇടിച്ചത്. അടിവാരത്ത് നിന്നും പാലക്കാട്ടേക്ക് ഐവിയ്ക്ക് പോവുകയായിരുന്ന വിദ്യാർത്ഥികളായിരുന്നു ബസിലുണ്ടായിരുന്നത്. ബസിന്റെ മുൻഭാഗം പൂർണമായും തകർന്നിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/367038/tourist-bus-and-pickup-van-collide-several-injured)