---
title: "കൊച്ചിയിൽ ചോക്ലേറ്റുമായി എത്തിയ ലോറി മറിഞ്ഞ് അപകടം"
english_title: "Accident after lorry carrying chocolate overturns in Kochi."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/367002/accident-after-lorry-carrying-chocolate-overturns-in-kochi"
published_at: "2026-06-19T17:56:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a35358c3a039_1000647025.jpg"
keywords: []
---

# കൊച്ചിയിൽ ചോക്ലേറ്റുമായി എത്തിയ ലോറി മറിഞ്ഞ് അപകടം

> **Lead Summary:** കൊച്ചിയിൽ ചോക്ലേറ്റുമായി എത്തിയ ലോറി മറിഞ്ഞ് അപകടം. നാഗാലാൻ്റിൽ നിന്ന് എട്ട് ടൺ ചോക്ലേറ്റുമായി കണ്ടെയ്‌നർ റോഡ് വഴി ഏലൂർ ഭാഗത്തേക്ക് വന്ന ലോറിയാണ് മറിഞ്ഞത്. ഇന്ന് പുലർച്ചെ നാലുമണിയോടെയാണ് സംഭവം.

## Article Content

കൊച്ചിയിൽ ചോക്ലേറ്റുമായി എത്തിയ ലോറി മറിഞ്ഞ് അപകടം. നാഗാലാൻ്റിൽ നിന്ന് എട്ട് ടൺ ചോക്ലേറ്റുമായി കണ്ടെയ്‌നർ റോഡ് വഴി ഏലൂർ ഭാഗത്തേക്ക് വന്ന ലോറിയാണ് മറിഞ്ഞത്. ഇന്ന് പുലർച്ചെ നാലുമണിയോടെയാണ് സംഭവം.

കണ്ടെയ്‌നർ റോഡിൽ നിന്നും മഞ്ഞുമ്മൽ സർവീസ് റോഡിലേക്ക് പ്രവേശിക്കുന്നതിനിടെ ലോറി നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടം നടന്നത് പുലർച്ചെ ആയതിനാൽ റോഡിൽ വാഹനങ്ങളും ആളുകളും കുറവായിരുന്നത് വലിയ ദുരന്തം ഒഴിവാകാൻ കാരണമായി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/367002/accident-after-lorry-carrying-chocolate-overturns-in-kochi)