---
title: "മുക്കുപണ്ടം പണയംവച്ച് പണം തട്ടിയ കേസിൽ മൂന്നുപേർ പിടിയിൽ"
english_title: "Three arrested in Mukkupandam pawn scam."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/366868/three-arrested-in-mukkupandam-pawn-scam"
published_at: "2026-06-19T09:24:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a34bd7554875_1000646335.jpg"
keywords: []
---

# മുക്കുപണ്ടം പണയംവച്ച് പണം തട്ടിയ കേസിൽ മൂന്നുപേർ പിടിയിൽ

> **Lead Summary:** പെരുമ്പാവൂർ : മുക്കുപണ്ടം പണയംവച്ച് പണം തട്ടിയ കേസിൽ മൂന്നുപേർ പിടിയിലായി.

## Article Content

പെരുമ്പാവൂർ : മുക്കുപണ്ടം പണയംവച്ച് പണം തട്ടിയ കേസിൽ മൂന്നുപേർ പിടിയിലായി.

കോതമംഗലം കുത്തുകുഴി നെടുമ്പനകുടി ജഗദീഷ് (48), മലയക്കീഴ് ഒളിക്കമാലി രാജേഷ് തോമസ് (45), വാരപ്പെട്ടി കോഴിപ്പിള്ളി കളപ്പുറത്ത് രാജേഷ് വിജയൻ (46) എന്നിവരെയാണ് പെരുമ്പാവൂർ പൊലീസ് പിടികൂടിയത്.

കഴിഞ്ഞമാസം 20ന് പെരുമ്പാവൂർ എഎം റോഡിലുള്ള ഫെഡറൽ ബാങ്കിന്റെ ശാഖയിൽ രാജേഷ് തോമസ്, രാജേഷ് വിജയൻ എന്നിവർ ചേർന്ന് 73.2 ഗ്രാം തൂക്കം വരുന്ന മുക്കുപണ്ടങ്ങളുമായി എത്തി പണയംവച്ച് 6,36,000 രൂപ കൈപ്പറ്റി. ഇതേ ബാങ്കിലെ അപ്രൈസറായ ജഗദീഷ് മുക്കുപണ്ടം പരിശോധിച്ച് സ്വർണമാണെന്ന് സർട്ടിഫൈ ചെയ്ത് ബാങ്ക് ജീവനക്കാരെ കബളിപ്പിക്കുകയായിരുന്നു.

പിന്നീടുള്ള ബാങ്കിൻ്റെ പരിശോധനയിലാണ് മുക്കുപണ്ടമാണെന്ന് കണ്ടെത്തിയത്. മാത്രമല്ല ഇതേ ബാങ്കിലുള്ള ജഗദീഷിൻ്റെ അക്കൗണ്ടിലേക്ക് കബളിപ്പിക്കാൻ കൂട്ടുനിന്നതിന് പ്രതിഫലമായി പ്രതികൾ തുക കൈമാറിയതായും കണ്ടെത്തി. ഇൻസ്പെക്ടർ എൽ അനിൽകുമാർ, എസ്ഐമാരായ ജോജോ ജോർജ്, സുഭാഷ് തങ്കപ്പൻ, എഎസ്ഐ പ്രദീപ്‌കുമാർ എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിച്ചത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/366868/three-arrested-in-mukkupandam-pawn-scam)