---
title: "തകർന്നുകിടന്ന കാനയ്ക്കുള്ളിൽ വിദ്യാർഥിനിയുടെ കാൽ കുടുങ്ങി"
english_title: "Student's foot gets stuck in collapsed tree."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/366854/students-foot-gets-stuck-in-collapsed-tree"
published_at: "2026-06-19T07:54:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a34a8640b95f_1000646332.jpg"
keywords: []
---

# തകർന്നുകിടന്ന കാനയ്ക്കുള്ളിൽ വിദ്യാർഥിനിയുടെ കാൽ കുടുങ്ങി

> **Lead Summary:** പൂത്തോട്ട : പുത്തൻകാവ് ഗവ. ആശുപത്രിക്ക് മുൻവശത്ത് തകർന്നുകിടന്ന കാനയ്ക്കുള്ളിൽ വിദ്യാർഥിനിയുടെ കാൽ കുടുങ്ങി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ യന്ത്രസഹായത്തോടെ സ്ലാബ് പൊളിച്ച് കുട്ടിയുടെ കാൽ പുറത്തെടുത്തു.

## Article Content

പൂത്തോട്ട : പുത്തൻകാവ് ഗവ. ആശുപത്രിക്ക് മുൻവശത്ത് തകർന്നുകിടന്ന കാനയ്ക്കുള്ളിൽ വിദ്യാർഥിനിയുടെ കാൽ കുടുങ്ങി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ യന്ത്രസഹായത്തോടെ സ്ലാബ് പൊളിച്ച് കുട്ടിയുടെ കാൽ പുറത്തെടുത്തു.

വ്യാഴം രാവിലെ ഉണ്ടായ അപകടത്തിൽ മുളന്തുരുത്തി പെരുമ്പിള്ളി സ്വദേശിയായ പൂത്തോട്ട കെപിഎം ഹയർ സെക്കൻഡറി സ്കൂ‌ൾ വിദ്യാർഥിനി കൃഷ്‌ണതീർത്ഥയുടെ കാലാണ് കാനയിൽ കുടുങ്ങിയത്. പൂത്തോട്ട ഗവ. ആശുപത്രിയിൽ അമ്മയുമൊത്ത് ഡോക്ട‌റെ കാണാനെത്തിയപ്പോഴായിരുന്നു അപകടം. ആശുപത്രിയിൽ നിന്നും പുറത്തേയ്ക്കിറങ്ങിയ കുട്ടിയുടെ കാൽ മുൻവശത്തെ കാനയുടെ ഇളകി മാറിക്കിടന്ന സ്ലാബിനിടയിലൂടെ താഴേയ്ക്ക് പോകുകയായിരുന്നു. കാൽ പുറത്തേയ്ക്കെടുക്കാനാകാതെ വന്നതോടെ കാനയ്ക്കരികിൽ വേദന സഹിച്ച് ഇരിക്കേണ്ട അവസ്ഥയിലായി കുട്ടി. കാലിന് പരിക്കുകൾ ഇല്ല.

ആശുപത്രിക്ക് മുന്നിലെ കാനയുടെ സ്ലാബ് തകർന്നത് കഴിഞ്ഞമാസം ചേർന്ന ഹോസ്‌പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി ചർച്ച ചെയ്യുകയും പൊതുമരാമത്ത് വകുപ്പ് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തിരുന്നതായും എന്നാൽ സ്ലാബ് മാറ്റി സ്ഥാപിക്കുന്നതിന് നടപടി ഉണ്ടായില്ലായെന്ന് പഞ്ചായത്തംഗം രമണി പുരുഷോത്തമൻ പറഞ്ഞു. പൂത്തോട്ട ജങ്ഷന് സമീപം സമാനരീതിയിൽ സ്ലാബ് തകർന്നുകിടക്കുന്നുണ്ടെന്നും നാട്ടുകാർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/366854/students-foot-gets-stuck-in-collapsed-tree)