---
title: "ഇരുചക്രവാഹനത്തിന്റെ ബ്രേക്ക് തകരാറിലായി ; വാഹനത്തിൽനിന്ന് റോഡിലേക്ക് വീണ വീട്ടമ്മക്ക് ദാരുണാന്ത്യം"
english_title: "Two-wheeler's brakes failed; housewife falls from vehicle onto road, dies tragically."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/366820/two-wheelers-brakes-failed-housewife-falls-from-vehicle-onto-road-dies-tragically"
published_at: "2026-06-18T20:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3409cc2ac28_1000405407.png"
keywords: []
---

# ഇരുചക്രവാഹനത്തിന്റെ ബ്രേക്ക് തകരാറിലായി ; വാഹനത്തിൽനിന്ന് റോഡിലേക്ക് വീണ വീട്ടമ്മക്ക് ദാരുണാന്ത്യം

> **Lead Summary:** കണ്ണംബ ജംഗ്ഷനിലുണ്ടായ വാഹനാപകടത്തിൽ വീട്ടമ്മ ദാരുണമായി മരണപ്പെട്ടു. കണ്ണംബ കല്ലാഴിവിള വീട്ടിൽ പ്രമീള ആണ് മരിച്ചത്. വ്യാഴാഴ്‌ച രാവിലെ 10.15-ഓടെ മകനോടൊപ്പം സ്‌കൂട്ടറിൽ സഞ്ചരിക്കവെയായിരുന്നു അപകടം.

## Article Content

കണ്ണംബ ജംഗ്ഷനിലുണ്ടായ വാഹനാപകടത്തിൽ വീട്ടമ്മ ദാരുണമായി മരണപ്പെട്ടു. കണ്ണംബ കല്ലാഴിവിള വീട്ടിൽ പ്രമീള ആണ് മരിച്ചത്. വ്യാഴാഴ്‌ച രാവിലെ 10.15-ഓടെ മകനോടൊപ്പം സ്‌കൂട്ടറിൽ സഞ്ചരിക്കവെയായിരുന്നു അപകടം.

ഇവർ സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനത്തിന്റെ ബ്രേക്ക് തകരാറായതിനെ തുടർന്നാണ് അപകടം സംഭവിച്ചത്. വാഹനത്തിൽനിന്ന് പ്രമീള റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. തലയിടിച്ച് ഗുരുതരമായി പരിക്കേറ്റ പ്രമീളയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. നഗരസഭ മുൻ കൗൺസിലർ പ്രദീപിൻ്റെ സഹോദരിയാണ് പ്രമീള. അപകടത്തിൽ പരിക്കേറ്റ മകൻ ആശുപത്രിയിൽ ചികിത്സയിലാണ്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/366820/two-wheelers-brakes-failed-housewife-falls-from-vehicle-onto-road-dies-tragically)