---
title: "ഭാര്യയ്ക്ക് സമ്മാനിക്കാനാണെന്ന് പറഞ്ഞ് മോതിരം വാങ്ങാനെത്തി ; മോതിരത്തിന്റെ ഭംഗി നോക്കി അതുമായി മുങ്ങി യുവാവ്"
english_title: "A young man came to buy a ring saying it was a gift for his wife; he saw the beauty of the ring and drowned with it."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/366759/a-young-man-came-to-buy-a-ring-saying-it-was-a-gift-for-his-wife-he-saw-the-beauty-of-the-ring-and-drowned-with-it"
published_at: "2026-06-18T14:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a33b8ed68735_1000645848.jpg"
keywords: []
---

# ഭാര്യയ്ക്ക് സമ്മാനിക്കാനാണെന്ന് പറഞ്ഞ് മോതിരം വാങ്ങാനെത്തി ; മോതിരത്തിന്റെ ഭംഗി നോക്കി അതുമായി മുങ്ങി യുവാവ്

> **Lead Summary:** കോട്ടയം : ഭാര്യയ്ക്ക് സമ്മാനിക്കാനാണെന്ന് പറഞ്ഞ് സ്വർണക്കടയിൽ മോതിരം വാങ്ങാനെത്തിയയാൾ മോതിരത്തിന്റെ ഭംഗി നോക്കി അതുമായി മുങ്ങി. വാകത്താനം ഞാലിയാകുഴി കവലയിലെ 'കുളത്തിങ്കൽ ജ്യൂവലറി'യിൽ തിങ്കളാഴ്‌ച പകലാണ് മോഷണം.

## Article Content

കോട്ടയം : ഭാര്യയ്ക്ക് സമ്മാനിക്കാനാണെന്ന് പറഞ്ഞ് സ്വർണക്കടയിൽ മോതിരം വാങ്ങാനെത്തിയയാൾ മോതിരത്തിന്റെ ഭംഗി നോക്കി അതുമായി മുങ്ങി. വാകത്താനം ഞാലിയാകുഴി കവലയിലെ 'കുളത്തിങ്കൽ ജ്യൂവലറി'യിൽ തിങ്കളാഴ്‌ച പകലാണ് മോഷണം.

ഒരു പവനോളം വരുന്ന സ്വർണമോതിരമാണ് നഷ്ടമായത്. യുവാവ് കറുകച്ചാലിലെ ഒരു ഫർണിച്ചർ കടയിലെ വാഹനത്തിന്റെ ഡ്രൈവറാണെന്നാണ് കടയിൽ പറഞ്ഞത്. മോതിരം നഷ്ടമായയുടൻ കടയുടമ വാകത്താനം പോലീസിൽ സി.സി.ടി.വി. ദൃശ്യം സഹിതം പരാതി നൽകി. പോലീസ് മേൽനടപടിയാരംഭിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/366759/a-young-man-came-to-buy-a-ring-saying-it-was-a-gift-for-his-wife-he-saw-the-beauty-of-the-ring-and-drowned-with-it)