---
title: "അങ്കണവാടി ജീവനക്കാരിയെ മരിച്ച നിലയിൽ കണ്ടെത്തി"
english_title: "Anganwadi worker found dead."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/366757/anganwadi-worker-found-dead"
published_at: "2026-06-18T14:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a33b7cbf18e4_1000402040.png"
keywords: []
---

# അങ്കണവാടി ജീവനക്കാരിയെ മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** ഗവിയിൽ അങ്കണവാടി ജീവനക്കാരിയായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. യുവതിയുടേത് കൊലപാതകമെന്ന സംശയത്തിലാണ് പൊലീസ്. സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന ഒരാളെ പൊലീസ് പിടികൂടി.

## Article Content

ഗവിയിൽ അങ്കണവാടി ജീവനക്കാരിയായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. യുവതിയുടേത് കൊലപാതകമെന്ന സംശയത്തിലാണ് പൊലീസ്. സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന ഒരാളെ പൊലീസ് പിടികൂടി.

ഇയാളെ വണ്ടിപ്പെരിയാർ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. വനമേഖലയിലാണ് അങ്കണവാടി ജീവനക്കാരിയുടെ മൃതദേഹം കണ്ടെത്തിയത്. അതേസമയം, 32കായായ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായതായി പൊലീസിന് സംശയമുണ്ട്.

പ്രതിയെ വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ മാത്രമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാവൂ. നാട്ടുകാരാണ് മൃതദേഹം കണ്ടത്. വസ്ത്രങ്ങൾ കീറിയ നിലയിലായിരുന്നു. റോഡിൽ നിന്ന് മാറിയാണ് മൃതദേഹം കണ്ടത്. മൂഴിയാർ പൊലീസ് സ്ഥലത്തെത്തി നടപടികൾ ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/366757/anganwadi-worker-found-dead)