---
title: "പാഴൂർ കല്ലുമാരി റോഡിൽ പൈപ്പ് പൊട്ടി റോഡ് തകർന്നു"
english_title: "A pipe burst on Kallumari Road in Pazhur, causing damage to the road."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/366561/a-pipe-burst-on-kallumari-road-in-pazhur-causing-damage-to-the-road"
published_at: "2026-06-17T14:48:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3268ec53744_bkjj.jpg"
keywords: []
---

# പാഴൂർ കല്ലുമാരി റോഡിൽ പൈപ്പ് പൊട്ടി റോഡ് തകർന്നു

> **Lead Summary:** പിറവം: പാഴൂർ കല്ലുമാരി റോഡിൽ പൈപ്പ് പൊട്ടി റോഡു തകർന്നു.

## Article Content

പിറവം: പാഴൂർ കല്ലുമാരി റോഡിൽ പൈപ്പ് പൊട്ടി റോഡു തകർന്നു.

കല്ലുമാരിയിലെ ടാങ്കിൽ നിന്നും റോഡിന് അടിയിലൂടെ പാഴൂർ ഭാഗത്തെ വിവിധ ഡിവിഷനുകളിൽ ശുദ്ധജലം എത്തിക്കുന്ന പൈപ്പ് ആണ് ഉഗ്രശബ്ദ്‌ദത്തോടെ പൊട്ടിയത്.

ലക്ഷക്കണക്കിന് ലിറ്റർ വെള്ളം ശക്തമായി പ്രവഹിച്ചതോടെ റോഡ് പൂർണമായും തകർന്നു. പൈപ്പ് പൊട്ടിയതോടെ പ്രദേശത്ത് ശുദ്ധജല വിതരണം തടസ്സപ്പെട്ടിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/366561/a-pipe-burst-on-kallumari-road-in-pazhur-causing-damage-to-the-road)