---
title: "സ്ത്രീധന പീഡനം; തലമൊട്ടയടിപ്പിച്ചു , പട്ടിണിക്കിട്ടു , ​ഗർഭിണി നേരിട്ടത് കൊടും ക്രൂരത "
english_title: "Dowry harassment; The brutality faced by a pregnant woman, including being shaved, starved, and subjected to torture"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/366554/dowry-harassment-the-brutality-faced-by-a-pregnant-woman-including-being-shaved-starved-and-subjected-to-torture"
published_at: "2026-06-17T14:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a32659f794c5_vhjkj.jpg"
keywords: []
---

# സ്ത്രീധന പീഡനം; തലമൊട്ടയടിപ്പിച്ചു , പട്ടിണിക്കിട്ടു , ​ഗർഭിണി നേരിട്ടത് കൊടും ക്രൂരത 

> **Lead Summary:** മുംബൈ: സ്ത്രീധനത്തിന്റെ പേരിൽ ​ഗർഭിണിയായ യുവതിയെ ശാരീരികമായും മാസികമായും പീഡിപ്പിച്ചതായി പരാതി. മഹാരാഷ്ട്രയിലെ കല്യാണിൽ ആണ് ഭർത്താവും ഭർതൃവീട്ടുകാരും ചേർന്ന് യുവതിയെ ക്രൂരമായി പീഡിപ്പിച്ചത്. തലമൊട്ടയടിപ്പിച്ചതായും മാസങ്ങളോളം പട്ടിണിക്കിട്ടതായും ആരോപണമുണ്ട്. ആരോ​ഗ്യനില വഷളായതിനെ തുടർന്ന് യുവതി നിലവിൽ ചികിത്സയിലാണ്. സംഭവത്തിൽ ഭർത്താവിനെയും ഭർതൃവീട്ടുകാരെയും പൊലീസ് അറസ്റ്റ് ചെയ്തു.

## Article Content

മുംബൈ: സ്ത്രീധനത്തിന്റെ പേരിൽ ​ഗർഭിണിയായ യുവതിയെ ശാരീരികമായും മാസികമായും പീഡിപ്പിച്ചതായി പരാതി. മഹാരാഷ്ട്രയിലെ കല്യാണിൽ ആണ് ഭർത്താവും ഭർതൃവീട്ടുകാരും ചേർന്ന് യുവതിയെ ക്രൂരമായി പീഡിപ്പിച്ചത്. തലമൊട്ടയടിപ്പിച്ചതായും മാസങ്ങളോളം പട്ടിണിക്കിട്ടതായും ആരോപണമുണ്ട്. ആരോ​ഗ്യനില വഷളായതിനെ തുടർന്ന് യുവതി നിലവിൽ ചികിത്സയിലാണ്. സംഭവത്തിൽ ഭർത്താവിനെയും ഭർതൃവീട്ടുകാരെയും പൊലീസ് അറസ്റ്റ് ചെയ്തു.

ഒരു വർഷം മുൻപായിരുന്നു ഉല്ലാസ്നഗർ സ്വദേശിനിയായ അഫ്സാന അൻസാരിയുടെയും സമീർ അൻസാരിയുടെയും വിവാഹം. തങ്ങളുടെ സാമ്പത്തികനില മെച്ചപ്പെട്ടതല്ലെന്നും ബുദ്ധിമുട്ടുകൾ മൂലം സ്ത്രീധനം നൽകാൻ കഴിയില്ലെന്ന് വിവാഹത്തിന് മുൻപേ തന്നെ ഭർതൃവീട്ടുകാരെ അറിയിച്ചിരുന്നുവെന്നും വിവാഹത്തിന് പിന്നാലെ സ്ത്രീധനം ചോദിച്ച് പീഡനം തുടങ്ങിയെന്നും യുവതിയുടെ കുടുംബം ആരോപിച്ചു. താൻ ഗർഭിണിയായിരുന്ന സമയത്ത് പോലും ഭർത്താവും വീട്ടുകാരും ചേർന്ന് ക്രൂരമായി മർദ്ദിച്ചിരുന്നെന്നും ആവശ്യത്തിന് ഭക്ഷണം നൽകാതെ പട്ടിണിക്കിട്ടുവെന്ന് യുവതി വെളിപ്പെടുത്തി.

നിത്യച്ചെലവുകൾക്ക് പോലും പണം നൽകിയിരുന്നില്ല. കൈകളിൽ തിളച്ച വെള്ളമൊഴിച്ച് പൊള്ളിച്ചതായും യുവതി നൽകിയ പരാതിയിൽ പറയുന്നു. തലയിൽ പേൻ ഉണ്ടെന്ന് ആരോപിച്ചാണ് വ്യാജേന ഭർത്താവും ഭർതൃവീട്ടുകാരും ചേർന്ന് തല നിർബന്ധപൂർവ്വം മൊട്ടയടിപ്പിച്ചതെന്നും യുവതി കൂട്ടിച്ചേർത്തു. മൊട്ടയടിച്ചതിന് ശേഷം മാനസികമായി തളർന്നിട്ടും വീണ്ടും മുറിയിൽ പൂട്ടിയിട്ട് പീഡിപ്പിച്ചതായും യുവതി ആരോപിച്ചു. ഭർതൃവീട്ടിൽ നിന്നും രക്ഷപ്പെട്ട് എത്തിയ ഉടനെ സഹോദരനോട് കൊടിയ പീഡനങ്ങൾ യുവതി വെളിപ്പെടുത്തുകയായിരുന്നു. തുടർന്ന് കുടുംബമാണ് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംഭവത്തിൽ അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/366554/dowry-harassment-the-brutality-faced-by-a-pregnant-woman-including-being-shaved-starved-and-subjected-to-torture)