---
title: "എറണാകുളത്ത് ബസ് ജീവനക്കാർ തമ്മിലുള്ള അടിപിടിയിൽ പരിക്കേറ്റ ഡ്രൈവർ മരിച്ചു"
english_title: "Driver injured in fight between bus employees in Ernakulam dies."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/366544/driver-injured-in-fight-between-bus-employees-in-ernakulam-dies"
published_at: "2026-06-17T13:46:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a325802df604_1000402040.png"
keywords: []
---

# എറണാകുളത്ത് ബസ് ജീവനക്കാർ തമ്മിലുള്ള അടിപിടിയിൽ പരിക്കേറ്റ ഡ്രൈവർ മരിച്ചു

> **Lead Summary:** എറണാകുളം പറവൂരിൽ ബസ് ജീവനക്കാർ തമ്മിലുള്ള അടിപിടിയിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഡ്രൈവർ മരിച്ചു.

## Article Content

എറണാകുളം പറവൂരിൽ ബസ് ജീവനക്കാർ തമ്മിലുള്ള അടിപിടിയിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഡ്രൈവർ മരിച്ചു.

ഏഴിക്കര സ്വദേശി സിബിയാണ് മരിച്ചത്. ഈ മാസം 12ന് പറവൂർ ബസ് സ്റ്റാൻഡിൽ ആയിരുന്നു സംഭവം. കളമശ്ശേരി മെഡിക്കൽ കോളേജ് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത് .

ബസുകളുടെ സമയക്രമത്തെ ചൊല്ലിയായിരുന്നു തർക്കം. സംഭവത്തിൽ ചെറായി സ്വദേശി ആയുഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/366544/driver-injured-in-fight-between-bus-employees-in-ernakulam-dies)