---
title: "കെ.എസ്.ആർ.ടി.സി ബസും കാറും കൂട്ടിയിടിച്ച് അപകടം ; യുവാവിന് ദാരുണാന്ത്യം"
english_title: "KSRTC bus and car collide; young man dies tragically."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/366505/ksrtc-bus-and-car-collide-young-man-dies-tragically"
published_at: "2026-06-17T11:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a32389008f13_1000644563.jpg"
keywords: []
---

# കെ.എസ്.ആർ.ടി.സി ബസും കാറും കൂട്ടിയിടിച്ച് അപകടം ; യുവാവിന് ദാരുണാന്ത്യം

> **Lead Summary:** തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ കെ.എസ്.ആർ.ടി.സി ബസും കാറും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ കാർ യാത്രക്കാരനായ ചായ്‌ക്കോട്ടുകോണം സ്വദേശി അരുൺ കൃഷ്‌ണൻ മരണപ്പെട്ടു. നിയന്ത്രണം വിട്ട ബസ് കാറിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ഇടിയുടെ ആഘാതത്തിൽ കാർ പൂർണ്ണമായും തകർന്ന നിലയിലാണ്.

## Article Content

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ കെ.എസ്.ആർ.ടി.സി ബസും കാറും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ കാർ യാത്രക്കാരനായ ചായ്‌ക്കോട്ടുകോണം സ്വദേശി അരുൺ കൃഷ്‌ണൻ മരണപ്പെട്ടു. നിയന്ത്രണം വിട്ട ബസ് കാറിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ഇടിയുടെ ആഘാതത്തിൽ കാർ പൂർണ്ണമായും തകർന്ന നിലയിലാണ്.

ഇന്ന് രാവിലെ തിരുവനന്തപുരത്ത് നിന്ന് നെയ്യാറ്റിൻകര ഭാഗത്തേക്ക് പോയ കെഎസ്ആർടിസി ബസ് നിയന്ത്രണംവിട്ട് കാറിലേക്ക് ഇടിച്ച് കയറുകയായിരുന്നു. ശേഷം സമീപത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ ഇടിച്ചാണ് ബസ് നിന്നത്.

പൊലീസും അഗ്നി രക്ഷാ സേനയുമെത്തി കാർ വെട്ടിപ്പൊളിച്ചാണ് കുടുങ്ങിക്കിടന്ന അരുണിനെ പുറത്തെടുത്തത്. തുടർന്ന് നെയ്യാറ്റിൻകര ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബസ് ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/366505/ksrtc-bus-and-car-collide-young-man-dies-tragically)