---
title: " ശരീരത്തിൽ പൊളളലേറ്റ പാടുകൾ ;  ആറുവയസുകാരനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി "
english_title: "Six-year-old boy found dead under mysterious circumstances with burn marks on body."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/366439/six-year-old-boy-found-dead-under-mysterious-circumstances-with-burn-marks-on-body"
published_at: "2026-06-17T05:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a31e79f372ac_1000644240.jpg"
keywords: []
---

#  ശരീരത്തിൽ പൊളളലേറ്റ പാടുകൾ ;  ആറുവയസുകാരനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി 

> **Lead Summary:** തമിഴ്‌നാട്ടിലെ വെല്ലൂരിൽ ആറുവയസുകാരനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മുകിലൻ എന്ന ആറുവയസ് പ്രായമുളള കുട്ടിയെയാണ് പിതാവിന്റെ അമ്മയുടെ വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

## Article Content

തമിഴ്‌നാട്ടിലെ വെല്ലൂരിൽ ആറുവയസുകാരനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മുകിലൻ എന്ന ആറുവയസ് പ്രായമുളള കുട്ടിയെയാണ് പിതാവിന്റെ അമ്മയുടെ വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

കുട്ടിയുടെ ശരീരത്തിൽ പൊളളലേറ്റ പാടുകൾ ഉണ്ടായിരുന്നു. ബന്ധുക്കളിൽ നിന്നും നാട്ടുകാരിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് കുട്ടിയുടെ മൃതദേഹം കണ്ടെടുത്ത് പോസ്റ്റ്മോർട്ടത്തിനായി അയച്ചു.

അതേസമയം കുട്ടിയുടെ മരണത്തിൽ ഗുരുതര ആരോപണവുമായി ബന്ധുക്കൾ രംഗത്തെത്തി. കുട്ടിയുടെ മുത്തശ്ശിയ്ക്കും പിതൃസഹോദരിക്കുമെതിരെയാണ് ആരോപണം. ഇരുവരും മന്ത്രവാദം ചെയ്ത‌് കുഞ്ഞിനെ നരബലി കൊടുത്തതാണ് എന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. മാതാപിതാക്കൾ തമ്മിലുള്ള ദാമ്പത്യ പ്രശ്നങ്ങൾക്ക് കാരണം കുഞ്ഞാണെന്ന് ഇവർ ഉറച്ചു വിശ്വസിച്ചിരുന്നു.

രാജേഷ് ആശ ദമ്പതികളുടെ മകനാണ് മുകിലൻ. മുകിലൻ്റെ ജനനശേഷം ദമ്പതികൾക്കിടയിൽ നിരന്തരം പ്രശ്ന‌ങ്ങളുണ്ടാവുകയും പിന്നീട് വർഷങ്ങളോളം ഇവർ പിരിഞ്ഞ് താമസിക്കുകയുമായിരുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/366439/six-year-old-boy-found-dead-under-mysterious-circumstances-with-burn-marks-on-body)